തിരുവന്തപുരം: സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിന്‍ സ്വകരിക്കുവാന്‍ പുതിയ നിര്‍ദേശവുമായി സംസ്ഥാനസര്‍ക്കാര്‍. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കുവാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. സ്‌പോട്ട് രജിട്രേഷന്‍ മതിയാകും. ഓണ്‍ലൈന്‍ രജിട്രേഷന്‍ നടത്താന്‍ സാധിക്കുന്നില്ല എന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.