രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കാര്യം ഗെഹ്ലോട്ട് തന്നെയാണ് അറിയിച്ചത്.

രോഗലക്ഷണങ്ങളോ മറ്റ് കുഴപ്പങ്ങളോ ഇല്ലെന്ന് ഗെഹ്ലോട്ട് അറിയിച്ചു. സുഖമായിതന്നെ ഇരിക്കുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ക്വാറന്റീനില്‍ തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ഗെഹ്ലോട്ടിന്റെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.