ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി അറുപത്തിമൂന്ന് ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 23.18 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി എഴുപത്തിയൊമ്പത് ലക്ഷം പിന്നിട്ടു.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ രണ്ട് കോടി എഴുപത്തിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 4.73 ലക്ഷം പേര്‍ മരിച്ചു. 1.72 കോടി പേര്‍ സുഖം പ്രാപിച്ചു.

ഇന്ത്യയില്‍ 1,08,27,170 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 11,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.46 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു. 1.55 ലക്ഷം പേര്‍ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം 1,05,21,409 ആയി ഉയര്‍ന്നു.

ബ്രസീലില്‍ തൊണ്ണൂറ്റിനാല് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2.31 ലക്ഷം പേര്‍ മരിച്ചു. റഷ്യയിലും ബ്രിട്ടനിലും മുപ്പത്തിയൊമ്പത് ലക്ഷം പേര്‍ക്ക് വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ 1.12 ലക്ഷം പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം രാജ്യത്ത് 18,000ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.