തിരൂര്‍: കൊല്ലപ്പെട്ട ചേകന്നൂര്‍ മൗലവിയുടെ മകന്‍ തിരൂര്‍ പറവണ്ണ പുതിയാലകത്ത് ആസിഫ് മുഹമ്മദ് (42) കോവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ച മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്.അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അജ്മാനില്‍ അവന്റിസ് ജനറല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ടിങ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.

മാതാവ്: പറവണ്ണ സ്വദേശി സുബൈദ. ഭാര്യ: താനൂര്‍ മൂലക്കല്‍ സ്വദേശി ലീന. മക്കള്‍ :അല്‍വിന, അമേന. സഹോദരങ്ങള്‍ : പികെ യാസര്‍ (ഷാര്‍ജ), ഫഹദ് (ഖത്തര്‍), ഫിയാസ് (ഖത്തര്‍ ദോഹ ).

മയ്യത്ത് ഖബറടക്കം അജ്മാന്‍ ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.