തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ ക്ലിനിക് നടത്തിയിരുന്ന ഡോ.ആബ്ദിന്‍ ആണ് മരിച്ചത്. കോവിഡ് രോഗത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

കേരളത്തില്‍ ആദ്യമായാണ് ഒരു ഡോക്ടര്‍ കോവിഡ് ബാധിച്ചു മരിക്കുന്നത്.കഴിഞ്ഞ ശനിയാഴ്ച വരെ രോഗികളെ ശുശ്രൂഷിച്ചിരുന്നു. അതിനു ശേഷമാണ് കോവിഡ് പോസിറ്റിവായത്.

350 ഓളം ഡോക്ടര്‍മാരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചിട്ടുള്ളത്.