റെംഡെസിവര്‍ ക്ഷാമത്തില്‍ കടുത്ത നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ കൊവിഡ് സാഹചര്യം മാറുന്നത് വരെ റെംഡെസിവര്‍ ഇഞ്ചക്ഷന്‍ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചു.

കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവര്‍ മരുന്നിന് പല സംസ്ഥാനങ്ങളിലും ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നടപടി. എല്ലാ തദ്ദേശീയ നിര്‍മാതാക്കളും റെംഡെസിവര്‍ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു.