കോഴിക്കോട്: സംസ്ഥാനത്ത് ഞായറാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ള കോഴിക്കോട് ജീല്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ബീച്ച്, ഡാം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവേശനം അഞ്ചുമണി വരെ മാത്രമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ല.

ഞായറാഴ്ച 1243 പേര്‍ക്കാണ് കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. 16 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് സംസ്ഥാന നിരക്കിനേക്കാള്‍ കൂടുതലാണ്. 18 ഹോട്‌സ്‌പോട്ടുകളാണ് ജില്ലയില്‍ നിലവിലുള്ളത്.