പാലക്കാട് ഒറ്റപ്പാലത്ത് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സബ് റജിസ്ട്രാര്‍ ഓഫീസിന് സമീപത്തു നിന്നാണ് പത്ത് കാര്‍ഡുകള്‍ ലഭിച്ചത്. കടമ്പഴിപ്പുറം പഞ്ചായത്തിലെ അഴിയന്നൂര്‍ പ്രദേശത്തുളളവരുടെ കാര്‍ഡുകളാണ് കൂടുതലും. കാര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ ഉപേക്ഷിച്ചതാണോയെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി.