Connect with us

gulf

യുഎഇയില്‍ ഇന്ന് 1810 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,42,415 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്

Published

on

അബുദാബി: യുഎഇയില്‍ ഇന്ന് 1810 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1652 പേര്‍ കൂടി രോഗമുക്തരായി. പുതിയ രണ്ട് കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,42,415 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 4,83,747 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,68,456 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1531 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 13,760 കൊവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. 4.02 കോടിയിലധികം കൊവിഡ് പരിശോധനകളാണ് ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുള്ളത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

സഊദിയുടെ തൊണ്ണൂറ്റി മൂന്നാമത് ദേശീയ ദിനം; രാജ്യത്തെങ്ങും വര്‍ണ്ണാഭമായ ആഘോഷം

നാളെ തൊണ്ണൂറ്റി മൂന്നാം ദേശീയ ദിനം ആഘോഷിക്കുന്ന സഊദിയുടെ നഗരങ്ങളും ഗ്രാമങ്ങളും ആഹ്ലാദത്തിമര്‍പ്പില്‍.

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ്: നാളെ തൊണ്ണൂറ്റി മൂന്നാം ദേശീയ ദിനം ആഘോഷിക്കുന്ന സഊദിയുടെ നഗരങ്ങളും ഗ്രാമങ്ങളും ആഹ്ലാദത്തിമര്‍പ്പില്‍.
വികസന കുതിപ്പിലുള്ള രാജ്യത്തിന്റെ പൂര്‍വ കാലത്തെ മധുര സ്മൃതികള്‍ അയവിറക്കിയാണ് രാജ്യത്തെ സ്വദേശികളും വിദേശികളും ദേശീയ ദിനം ആഘോഷിക്കുന്നത്. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നേതൃത്വത്തിലുള്ള ഭരണകൂടത്തിന് മനം നിറഞ്ഞ പിന്തുണ ഉറപ്പു നല്‍കുന്ന സഊദി ജനതക്ക് ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് ദേശീയ ദിനാഘോഷം. സ്വപ്നങ്ങളിലെന്ന പോലെ വികസനകുതിപ്പിലുള്ള സഊദിയുടെ ചരിത്രങ്ങള്‍ അയവിറക്കിയാണ് പ്രവാസികള്‍ ആഘോഷത്തില്‍ പങ്കാളികളാകുന്നത്.

ഉത്സവ ലഹരിയിലായ ആഘോഷത്തിന് രാജ്യത്തുടനീളം ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിറവില്‍ കഴിഞ്ഞ ദിവസം തന്നെ തുടക്കമായിരുന്നു. തോരണങ്ങളും അലങ്കാര വിളക്കുകളും കൊണ്ട് നാടെങ്ങും ഹരിത പൂരിതമായി. പ്രധാന വീഥികളിലും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക കെട്ടിയുയര്‍ത്തിയും ഭരണാധികാരികളുടെ വര്‍ണ്ണ ചിത്രങ്ങള്‍ സ്ഥാപിച്ചും സഊദി ജനത ആഘോഷ നിറവിലാണ്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് രാജ്യത്ത് അരങ്ങേറുന്നത്.

ദേശീയ ദിനം വര്‍ണ്ണാഭമാക്കാന്‍ വ്യാപകമായ ഒരുക്കങ്ങളാണ് ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി പൂര്‍ത്തിയാക്കിയത്.
തലസ്ഥാന നഗരിയായ റിയാദിലും സുപ്രധാന പട്ടണങ്ങളായ ജിദ്ദയിലും ദമാമിലും ഉള്‍പ്പടെ കരിമരുന്ന് പ്രയോഗവും എയര്‍ ഷോയും മറ്റു ആഘോഷപരിപാടികളും ശാസ്ത്രീയമായ വിധത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. എയര്‍ഷോയുടെ ഭാഗമായി റിയാദിലും ജിദ്ദയിലും അല്‍കോബാറിലും വമ്പിച്ച ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയത്. നിപുണരായ വൈമാനികരുടെയും സൈനികരുടെയും സഹായത്തോടെ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന എയര്‍ഷോ ചരിത്ര സംഭവമാക്കുനതിനുള്ള ശ്രമത്തിലാണ് അധികൃതര്‍. പലയിടങ്ങളിലും സാഹിത്യ സംവാദ സദസ്സുകള്‍, കലാപ്രകടനങ്ങള്‍, നാടകങ്ങള്‍, ചിത്ര പ്രദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുന്നുണ്ട്. രാജ്യത്തിന്റെ സാംസ്‌കാരിക ചരിത്രവും പൈതൃകവും ചരിത്രവും വളര്‍ച്ചയുമെല്ലാം വിഷയമാക്കുന്ന ആവിഷ്‌കാരങ്ങളും വിവിധ നഗരങ്ങളില്‍ അരങ്ങേറും.

സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ഇരുപതോളം കേന്ദ്രങ്ങളില്‍ രക്തദാനം നടക്കുന്നുണ്ട്. സെപ്തംബര്‍ 23 മുതല്‍ 30 വരെ നീണ്ടു നില്‍ക്കുന്ന രക്തദാന ക്യാമ്പയിന്‍ വിവിധ സെന്‍ട്രല്‍ കമ്മിറ്റികള്‍ക്ക് കീഴില്‍ ഔദ്യോഗിക അനുമതിയോടെ അതാത് പ്രദേശങ്ങളിലെ ആശുപത്രികളും ബ്ലഡ് ബാങ്കുകളും കേന്ദ്രീകരിച്ചാണ് നടത്തുന്നത്.

Continue Reading

gulf

മല്ലു ട്രാവലര്‍ക്കെതിരായ പീഡന കേസ്; ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു

സഊദി കോണ്‍സുലേറ്റിലും എംബസിയിലും നല്‍കിയ പരാതിയിലാണ് നടപടി

Published

on

മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരായ പീഡന കേസില്‍ സഊദി വനിതയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് ഇന്റലിജന്‍സ് ബ്യൂറോ. സഊദി കോണ്‍സുലേറ്റിലും എംബസിയിലും നല്‍കിയ പരാതിയിലാണ് നടപടി. ഷക്കീര്‍ സുബ്ഹാനെതിരെ പൊലീസ് സ്വീകരിച്ച നടപടികളുടെ വിവരങ്ങള്‍ ഐബി ശേഖരിച്ചു. തുടര്‍ നടപടികളും ഐബി വീക്ഷിച്ച് വരികയാണ്. പൊലീസ് എഫ്‌ഐആറിലെ വിവരങ്ങള്‍ ഡയറക്‌റേറ്റിനെ അറിയിച്ചു. സംഭവത്തില്‍ സഊദി എംബസി പരാതി ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

യുവതിയുടെ ഇന്ത്യയിലെ താമസം നിയമങ്ങള്‍ പാലിച്ചാണെന്നും എംബസി വ്യക്തമാക്കി. ഇതിനിടെ ഷാക്കിര്‍ സുബ്ഹാനെതിരെ ലൈംഗികാതിക്രമ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ചുമതലകളില്‍ നിന്ന് മാറ്റിയതായി ഇന്‍ഫ്ളുവന്‍സേഴ്സ് കമ്മ്യൂണിറ്റി വ്യക്തമാക്കി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്‍പ്പെടെ മാറ്റിയതായി കേരള ഇന്‍ഫ്ളുവന്‍സേഴ്സ് കമ്മ്യൂണിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.

കമ്മ്യൂണിറ്റിയിലെ ആഭ്യന്തര സെല്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യാജമാണെന്ന് വ്യക്തമായാല്‍ നിയമസഹായം ഉള്‍പ്പെടെ പിന്തുണ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

സഊദി അറേബ്യന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് വ്ളോഗര്‍ മല്ലു ട്രാവലര്‍ക്കെതിരായ പരാതി. ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പറയുന്നു. യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.

 

Continue Reading

gulf

തൃശൂർ സ്വദേശി ഒമാനിൽ മരണപ്പെട്ടു

തൃശൂർ കൊടകര ഗാന്ധിനഗർ സ്വദേശി വക്കാട്ട് മാധവൻ മകൻ മനോജ് (49) ഒമാനിലെ സലാലയിൽ കുഴഞ്ഞു വീണ് മരണപ്പെട്ടു.

Published

on

സലാല: തൃശൂർ കൊടകര ഗാന്ധിനഗർ സ്വദേശി വക്കാട്ട് മാധവൻ മകൻ മനോജ് (49) ഒമാനിലെ സലാലയിൽ കുഴഞ്ഞു വീണ് മരണപ്പെട്ടു. ബുധനാഴ്ച വൈകിട്ട് സലാലയിൽ ജോലി ചെയ്യുന്നതിനിടെ വീഴുകയായിരുന്നു. ഉടനെ തന്നെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മാതാവ്: അമ്മിണി. ഭാര്യ: ഷൈലജ. മക്കൾ: അർജുൻ, അനിരുദ്ധ്.

സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നടിലേക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

Trending