ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് രണ്ടാം തരംഗം ആരംഭിച്ചെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു.

കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന്റെ തുടക്കത്തിലാണ് നമ്മള്‍. ഇത് നിയന്ത്രിക്കാന്‍ നമുക്ക് കൈകോര്‍ക്കാം, കാരണം അടുത്ത മൂന്ന് മാസം നമുക്ക് നിര്‍ണായകമാണെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.