Connect with us

kerala

കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകളാണ് പരിശോധിച്ചത്

Published

on

കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്ണൂര്‍ 967, വയനാട് 869, പത്തനംതിട്ട 821, ഇടുക്കി 654, കാസര്‍ഗോഡ് 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 208 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,987 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,61,239 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,33,190 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,049 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1718 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,90,750 കോവിഡ് കേസുകളില്‍, 13.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,656 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 881 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,588 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1888, കൊല്ലം 1175, പത്തനംതിട്ട 1161, ആലപ്പുഴ 1520, കോട്ടയം 1485, ഇടുക്കി 1019, എറണാകുളം 3377, തൃശൂര്‍ 2807, പാലക്കാട് 1855, മലപ്പുറം 2864, കോഴിക്കോട് 3368, വയനാട് 956, കണ്ണൂര്‍ 1767, കാസര്‍ഗോഡ് 346 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,90,750 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 42,09,746 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

താമരശ്ശേരി ചുരത്തില്‍ നാളെ ഗതാഗതം തടസപ്പെടും

നാളെ രാവിലെ 8 മണി മുതല്‍ ചുരത്തില്‍ ഇടവിട്ട സമയങ്ങളിലാണ് ഗതാഗതം…

Published

on

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ നാളെ ഗതാഗതം തടസപ്പെടും.  ചുരത്തിലെ 6,7,8 വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി മരങ്ങള്‍ മുറിച്ചിരുന്നു. മരത്തടികള്‍ ക്രയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റുന്നതിനാല്‍ നാളെ രാവിലെ 8 മണി മുതല്‍ ചുരത്തില്‍ ഇടവിട്ട സമയങ്ങളിലാണ് ഗതാഗതം തടസപ്പെടുക.

എയര്‍പോര്‍ട്ട്, റയില്‍വേ സ്റ്റേഷന്‍, പരിക്ഷകള്‍, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവര്‍ യാത്രാസമയം ക്രമീകരിക്കണമെന്ന് ദേശീയ പാത അധികൃതര്‍ അറിയിച്ചു.

 

Continue Reading

kerala

സ്വര്‍ണമോഷണത്തില്‍ ബന്ധു പിടിയില്‍; പണയംവെച്ച സ്വര്‍ണം വില കൂടിയതോടെ വിറ്റഴിച്ചു

വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Published

on

കണ്ണൂര്‍: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്യാശ്ശേരി മാങ്ങാട് തെരുവ് ചേരന്‍ ഹൗസിലെ പി.സി. ഷനൂപി (42) നെയാണ് വളപട്ടണം ഇന്‍സ്‌പെക്ടര്‍ വിജേഷ് നേതൃത്വം നല്‍കിയ പോലീസ് സംഘം പിടികൂടിയത്. ഓഗസ്റ്റില്‍ പാപ്പിനിശ്ശേരി അരോളിയിലെ ആലക്കാടന്‍ ഹൗസിലെ സൂര്യ സുരേഷിന്റെ വീട്ടില്‍നിന്ന് രേണ്ടകാല്‍ പവനോളം തൂക്കമുള്ള ചെയിന്‍, ബ്രേസ്‌ലെറ്റ്, ലോക്കറ്റ് എന്നിവയുള്‍പ്പെടെ രണ്ട്് ലക്ഷം രൂപയിലധികം വില വരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. പരാതിക്കാരിയുടെ മൂത്ത സഹോദരിയുടെ ആദ്യ ഭര്‍ത്താവാണ് പ്രതി. മോഷ്ടിച്ച സ്വര്‍ണത്തില്‍ അര പവന്‍ പ്രതി വിറ്റുകഴിഞ്ഞിരുന്നു. ശേഷിച്ച ആഭരണങ്ങള്‍ ആദ്യം ബാങ്കില്‍ പണയം വെക്കുകയും പിന്നീട് സ്വര്‍ണത്തിന് വില കൂടിയതിനെ തുടര്‍ന്ന് പണയത്തുക അടച്ച് തിരിച്ചെടുത്ത് വിറ്റുകളയുകയും ചെയ്തതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കും. എസ്‌ഐ ഭാസ്‌കരന്‍ നായര്‍, അജയന്‍, എഎസ്‌ഐ സജേഷ്, പ്രദീപന്‍, സിപിഒ പ്രജിത്ത് എന്നിവരും അറസ്റ്റ് സംഘത്തിലുണ്ടായിരുന്നു.

Continue Reading

kerala

സ്‌കൂളിലേക്കുള്ള യാത്രക്കിടെ 9ാം ക്ലാസ് വിദ്യാര്‍ഥിനിക്കെതിരായ ലൈംഗികാതിക്രമം; കെഎസ്ആര്‍ടിസി കണ്ടക്ടറിന് 5 വര്‍ഷം കഠിനതടവ്

വെമ്പായം വേറ്റിനാട് രാജ്ഭവന്‍ വീട്ടില്‍ സത്യരാജിനെ (53) യാണ് കോടതി ശിക്ഷിച്ചത്.

Published

on

തിരുവനന്തപുരം: സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ വെച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ ബസ് കണ്ടക്ടറിന് അഞ്ചു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു ആണ് ശിക്ഷ വിധിച്ചത്. വെമ്പായം വേറ്റിനാട് രാജ്ഭവന്‍ വീട്ടില്‍ സത്യരാജിനെ (53) യാണ് കോടതി ശിക്ഷിച്ചത്. 2023 ഓഗസ്റ്റ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് പോകുന്നതിനായി ബസില്‍ കയറിയ 14 വയസ്സുകാരിയെ ഇയാള്‍ കടന്ന് പിടിക്കുകയായിരുന്നു. ആദ്യം അബദ്ധത്തില്‍ സംഭവിച്ചതാകാം എന്നു കരുതി കുട്ടി മാറിനിന്നെങ്കിലും, പിന്നീട് വീണ്ടും ഇയാള്‍ കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു. ഇതിനെ തുടര്‍ന്ന് കുട്ടി സ്‌കൂള്‍ അധികൃതരോട് വിവരം അറിയിക്കുകയും അവര്‍ ആര്യനാട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കേസ് അന്വേഷിച്ച സബ് ഇന്‍സ്‌പെക്ടര്‍ എല്‍. ഷീന കുറ്റപത്രം സമര്‍പ്പിച്ചു. വാദം നടത്തിയ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ബസിനുള്ളില്‍ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബാധ്യതയുള്ള കണ്ടക്ടര്‍ തന്നെയാണ് ഇത്തരത്തിലുള്ള അതിക്രമം നടത്തിയതെന്നത് കോടതി അതീവ ഗൗരവമായി കണക്കിലെടുത്തു. പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചതോടെയാണ് കടുത്ത ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദും അഭിഭാഷക വി.സി. ബിന്ദുവും ഹാജരായി.

Continue Reading

Trending