ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 18,987 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പകുതിയിലധികവും കേരളത്തില്‍ നിന്നാണ്. നിലവില്‍ 2.06 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 246 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചതെന്നും റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ ആകെ മരണം 4,51,435 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 19,808 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു.

13,01,083 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.