ജിദ്ദ: സഊദി അറേബ്യയില്‍ ഇന്ന് 348 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന നാലുപേര്‍ മരിച്ചു. അതേ സമയം 247 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. റിയാദിലാണ് കൂടുതല്‍ രോഗവ്യാപനമുള്ളത്.

ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 382407 ആയി. ഇവരില്‍ 372703 പേര്‍ക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6567 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 179, മക്ക 52, കിഴക്കന്‍ പ്രവിശ്യ 44, അല്‍ ഖസീം 13, അസീര്‍ 10, മദീന 9, ഹാഇല്‍ 8, വടക്കന്‍ അതിര്‍ത്തി മേഖല 7, അല്‍ജൗഫ് 6, തബൂക്ക് 6, നജ്‌റാന്‍ 6, ജീസാന്‍ 4, അല്‍ബാഹ 4.