ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫി മുംബൈക്ക്. ഫൈനലില്‍ ഉത്തര്‍ പ്രദേശിനെ ആറ് വിക്കറ്റിന് തോല്‍പിച്ചാണ് ജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ യുപി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ മുംബൈ 41.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ആദിത്യ താരെ പുറത്താവാതെ നേടിയ 118 റണ്‍സാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ പൃഥ്വി ഷാ (39 പന്തില്‍ 73), യശസ്വി ജയ്സ്വാള്‍ (29) എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് മുംബൈക്ക് നല്‍കിയത്. ഇരുവരും 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പൃഥ്വി മടങ്ങിയെങ്കിലും താരെ ക്രീസിലെത്തില്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്തി