സഊദി അറേബ്യയില്‍ ഇന്ന് 916 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 907 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 പേര്‍ മരിച്ചു.

ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,04,970 ആയി ഉയര്‍ന്നു. ഇതില്‍ 3,88,702 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6,823 ആയി. 9,445 പേര്‍ രോഗബാധിതരായി രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ചികിത്സയില്‍ കഴിയുന്നു.

വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 402, മക്ക 203, കിഴക്കന്‍ പ്രവിശ്യ 131, അസീര്‍ 31, മദീന 31, അല്‍ ഖസീം 28, ജീസാന്‍ 21, തബൂക്ക് 19, ഹായില്‍ 18, വടക്കന്‍ അതിര്‍ത്തി മേഖല 12, നജ്‌റാന്‍ 8, അല്‍ബാഹ 6, അല്‍ജൗഫ് 6.