Connect with us

gulf

യുഎഇയില്‍ ഇന്ന് 1930 പേര്‍ക്ക് കൂടി കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,03,347 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്

Published

on

അബുദാബി: യുഎഇയില്‍ 1930 പേര്‍ക്ക് കൂടി കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1503 പേര്‍ കൂടി രോഗമുക്തരായി. നാല് പുതിയ കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,03,347 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,97,154 പേര്‍ക്കാണ് യുഎഇയില്‍ കോവിഡ് സ്ഥിരികരിച്ചത്. ഇവരില്‍ 4,79,566 പേരും ഇതിനോടകം രോഗമുക്തരായി. 1554 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ഇൻആശ് സൗജന്യ ഉംറ പദ്ധതി യാത്രയയപ്പ് മഹാസംഗമം നടത്തി

Published

on

ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇൻആശ് 2024, ആദരവ്, ലീഡേഴ്സ് മിറ്റ്, പഠന ക്ലാസ്, സൗജന്യ ഉംറക്ക് തിരഞ്ഞെടുത്തവർക്കുള്ള യാത്രയയപ്പ് മഹാസംഗമം ഷാർജ കെഎംസിസി ഹാളിൽ വെച്ച് നടന്നു. ചെങ്കള പഞ്ചായത്ത് പാർട്ടിക്ക് എന്നും അഭിമാനവും കരുത്തുമാണ്, അതിന്റെ പോഷക ഘടകമായ പഞ്ചായത്ത് കെഎംസിസിയുടെ ഇത്രയും മനോഹരമായി, സൗജന്യ ഉംറ പദ്ധതി എല്ലാം ഉണ്ടായിട്ടും അതിന് ഭാഗ്യം ലഭിക്കാതെ പോയവരും, നമുക്കിടയിൽ തന്നെയുണ്ട്. പഞ്ചായത്ത് കെഎംസിസിക്ക് കീഴിൽ ഭാഗ്യം ലഭിച്ചവർക്കിടയിലാണ് നാമുള്ളത് അവിടെയാണ് പഞ്ചായത്ത് കെഎംസിസി നിമിത്തമാകുന്നത്, ഇങ്ങനെയൊരു പദ്ധതി നടപ്പാക്കിയ നിങ്ങളെ അഭിനന്ദിച്ചുകൊണ്ട്, നിങ്ങളുമായി സംവദിക്കാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ ചാരിതാർത്ഥ്യവുമുണ്ട്, എന്നും സംഗമത്തിൽ സംസാരിച്ചുകൊണ്ട് എംഎൽഎ NA നെല്ലിക്കുന്ന് പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്തെ കെഎംസിസിയുടെ ഓരോ പ്രവർത്തനവും എണ്ണിയെണ്ണി പറഞ്ഞു വളരെ വികാരഭാരിതനായാണ് നിസ്സാർ തളങ്കര സംസാരിച്ചത്, അക്കാലത്ത് യുഎഇ യുടെ പലഭാഗത്തുനിന്നും ഇത്രയേറെ ലീഡേഴ്സ് ഷിപ്പ് വന്നു എന്നും അദ്ദേഹം അത്ഭുതത്തോടെയും, ഞങ്ങൾക്ക് പോലും ധൈര്യവും ആത്മവിശ്വാസവും നൽകിയത് അവരാണെന്നും കൂട്ടിച്ചേർത്തു.

കെഎംസിസിയുടെ ഏറ്റവും ചെറിയ ഘടകമായ പഞ്ചായത്ത് കമ്മിറ്റി ആദ്യമായിട്ടായിരിക്കും ഇത്തരമൊരു കാര്യം ചെയ്യുന്നതും (സൗജന്യ ഉംറ പദ്ധതി) ഇങ്ങനെയൊരു മഹാസംഗമം നടത്തുന്നതും, മുന്നോട്ടുവന്ന കമ്മിറ്റിയെ മുക്തഘണ്ടം അഭിനന്ദിച്ചു കൊണ്ട് നിസാർ തളങ്കര സംസാരിച്ചു. പ്രസിഡന്റ് എം എസ് ഷെരീഫ് പൈക്ക അധ്യക്ഷ വഹിച്ച സംഗമം യുഎഇ കെഎംസിസി ട്രഷറർ നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. കാസർകോടിന്റെ ജനകീയ എംഎൽഎ NA നെല്ലിക്കുന്ന് മുഖ്യാതിഥിയായി സംബന്ധിച്ചു, എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് സി എ ഷാഫി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഷാർജ കെഎംസിസി സംസ്ഥാന പ്രസിഡന്റ്, ഹാഷിം നൂഞ്ഞേരി, ജില്ലാ പ്രസിഡന്റ്, ഷാഫി തച്ചങ്ങാട്, ജനറൽ സെക്രട്ടറി, ഹംസ മുക്കൂട്, ട്രഷറർ സുബൈർ പള്ളിക്കാൽ, വൈസ് പ്രസിഡന്റ്മാരായ, ഷെരീഫ് പൈക്ക, സെക്രട്ടറി മുഹമ്മദ് മണിയനോടി, മണ്ഡലം പ്രസിഡന്റ് മഹമൂദ് എറിയാൻ, ട്രഷറർ ജലീൽ കടവത്ത്, സംസ്ഥാന വളണ്ടിയർ ക്യാപ്റ്റൻ, ഹക്കീം കരുവാടി, ക്ഷണിതാക്കളായ, അസൈനാർ തെക്കിൽ, ഇഖ്ബാൽ പട്ടാമ്പി, ശരീഫ് ആലംപാടി തുടങ്ങിയവർ സംസാരിച്ചു.

കമ്മിറ്റിയുടെ പ്രവർത്തന ഫണ്ടിൽ മികവ് തെളിയിച്ച നൗഷാദ് കുഞ്ഞിക്കാനം, ആബിദ് ഷാർജ, എം എസ് ഷെരീഫ് പൈക്ക, ജമാൽ ഖാസി ആലംപാടി, ഹാരിസ് ബേവിഞ്ച, കരീം ചെങ്കള, ഫാറൂഖ് വെള്ളൂറടുക്ക, ഇസ്മാഈൽ ബേവിഞ്ച, ഫൈസൽ ന്യൂ ബേവിഞ്ച, റൗഫ് കാസി ആലംപാടി, എന്നിവർക്ക് നേതാക്കൾ ആദരവ് നൽകി. പഞ്ചായത്ത് ഭാരവാഹികളായ, സമീർ തൈവളപ്പ്, നൗഫൽ എതിർത്തോട്, കാദർ അർക്ക, റസാഖ് റഹ്മാനിയ നഗർ, സാബിത്ത് പിബി സംബന്ധിച്ചു, റാസ റൗഫ് ഖാസിയുടെ ഖിറാഅത്തോടെ ആരംഭിച്ച സംഗമം ജില്ലാ വൈസ് പ്രസിഡന്റ് ബാദുഷ പൊവ്വൽ പ്രാർത്ഥന നടത്തി, ജനറൽ സെക്രട്ടറി ജമാൽ ഖാസി സ്വാഗതവും ട്രഷറർ ഹാരിസ് ബേവിഞ്ച നന്ദിയും പറഞ്ഞു.

Continue Reading

FOREIGN

ദുബൈ-പാലക്കാട് ജില്ലാ കെഎംസിസിക്ക് പുതു നേതൃത്വം

പാലക്കാട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ഫൈസല്‍ തുറക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സിലില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് പട്ടാമ്പി മുഖ്യ പ്രഭാഷണം നടത്തി.

Published

on

ദുബൈ: കെഎംസിസി പാലക്കാട് ജില്ലാ സമാപന കൗണ്‍സില്‍ യോഗം ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി യൂസഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ഫൈസല്‍ തുറക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സിലില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് പട്ടാമ്പി മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ ജന.സെക്രട്ടറി ജംഷാദ് വടക്കേതില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് റിട്ടേണിംങ് ഓഫീസര്‍ ഒ. മൊയ്തു നേതൃത്വം നല്‍കി. മുഹമ്മദ് പട്ടാമ്പി അവതാരകനും ഫൈസല്‍ തുറക്കല്‍ അനുവാദകനുമായ പാനല്‍ കൗണ്‍സില്‍ ഐക്യകണ്‌ഠേന അംഗീകരിച്ചു.

പുതിയ ഭാരവാഹികള്‍: ജംഷാദ് വടക്കേതില്‍ (പ്രസി.), ഗഫൂര്‍ കെ. ടി (ജന.സെക്ര.), ഇബ്രാഹിം ചളവറ (ട്രഷ.), ടി.എം.എ സിദ്ദീഖ്, നജീബ് തെയ്യാലിക്കല്‍, ബഷീര്‍ പട്ടാമ്പി, ജമാല്‍ കോഴിക്കര, ഉമ്മര്‍ ഓങ്ങല്ലൂര്‍, സുഹൈല്‍ ഇ.പി, മുഹമ്മദ് പള്ളിക്കുന്ന് (വൈ.പ്രസി.), അന്‍വര്‍ ഹല, അലി സി.വി, അനസ് ആമയൂര്‍, ഹമീദ് ഒറ്റപ്പാലം, സലിം പനമണ്ണ, ഷമീര്‍ കുമരനല്ലൂര്‍, ഹംസ എ.പി (സെക്ര.). ബഷീര്‍ മൗലവി, ഗഫൂര്‍ എറവക്കാട്, ഉമ്മര്‍ തട്ടത്താഴത്ത്, നിസാര്‍ പട്ടാമ്പി,ഫൈസല്‍ തിരുമിറ്റക്കോട്, റഷീദ് കൊണ്ടൂര്‍ക്കര, നാസര്‍ പടുവില്‍, ലത്തീഫ് പനമണ്ണ, മുജീബ് നടുത്തൊടി, റിയാസ് വയനാടന്‍ ലക്കിടി, അനസ് പാലക്കാട് സംസാരിച്ചു.

മുഹമ്മദ് അലി എറവക്കാട്, അനസ് മാടപ്പാട്ട്, അബ്ദുല്‍ ബാസിത് കൊപ്പം, ഷഫീഖ് മഠത്തിപ്പറമ്പ്, ഷബീബ് ഇ.കെ, നാസര്‍ അച്ചിപ്ര, അബ്ദുറഹ്മാന്‍ മണ്ണാര്‍ക്കാട്, ഫിറോസ് തെങ്കര, ജാബിര്‍ വാഫി, ഫസല്‍ ആലൂര്‍, കബീര്‍ വല്ലപ്പുഴ സംബന്ധിച്ചു. അന്‍വറുള്ള ഹുദവി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ടി.എം.എ സിദ്ദീഖ് സ്വാഗതവും നജീബ് തെയ്യാലിക്കല്‍ നന്ദിയും പറഞ്ഞു.

Continue Reading

FOREIGN

ദുബൈ-മലപ്പുറം ജില്ലാ കെഎംസിസിക്ക് പുതിയ ഭാരവാഹികള്‍

Published

on

ദുബൈ: മലപ്പുറം ജില്ലാ കെഎംസിസിയുടെ മെംബര്‍ഷിപ് അടിസ്ഥാനത്തിലുള്ളപുതിയ നേതൃത്വം നിലവില്‍ വന്നു. ജില്ലാ കൗണ്‍സില്‍ യോഗം ഐക്യകണ്ഠനയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പ്രസിഡന്റ് -സിദ്ദീഖ് കാലൊടി, ജന.സെക്രട്ടറി -എ.പി നൗഫല്‍ വേങ്ങര, ട്രഷറര്‍ -സി.വി അഷ്‌റഫ്. വൈസ് പ്രസിഡന്റുമാര്‍: ഒ.ടി സലാം, സക്കീര്‍ പാലത്തിങ്ങല്‍, മുജീബ് കോട്ടക്കല്‍, നാസര്‍ കുറുമ്പത്തൂര്‍, അമീന്‍ കരുവാരകുണ്ട്, മുനീര്‍ തയ്യില്‍, നജ്മുദ്ദീന്‍ തറമ്മല്‍, മൊയ്തീന്‍ പൊന്നാനി. സെക്രട്ടറിമാര്‍:ശിഹാബ് ഇരിവേറ്റി, ടി.പി സൈതലവി, മുഹമ്മദ് വള്ളിക്കുന്ന്, അഷ്‌റഫ് കൊണ്ടോട്ടി, നാസര്‍ എടപ്പറ്റ, സിനാല്‍ തുറക്കല്‍, ശരീഫ് അയ്യായ, ഇബ്രാഹിംകുട്ടി വട്ടംകുളം.

ചെമ്മുക്കന്‍ യാഹുമോന്‍ അധ്യക്ഷത വഹിച്ചു. യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ ഉദ്ഘാടനം നിര്‍വഹിച്ചു. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി സമീര്‍, ഡോ. അന്‍വര്‍ അമീന്‍, ഡോ. പുത്തുര്‍ റഹ്മാന്‍, മുസ്തഫ തിരൂര്‍, ആവയില്‍ ഉമ്മര്‍ ഹാജി, ആര്‍.ഷുക്കൂര്‍, കെ.പി.എ സലാം, മുസ്തഫ വേങ്ങര, പി.വി നാസര്‍, കെ.പി.പി തങ്ങള്‍, എം.സി അലവിക്കുട്ടി ഹാജി, ബാബു എടക്കുളം, ഹംസ ഹാജി മാട്ടുമ്മല്‍ പ്രസംഗിച്ചു. വരവ്-ചെലവ് റിപ്പോര്‍ട്ട് സിദ്ദീഖ് കാലൊടി, പ്രവര്‍ത്തന റിപ്പോര്‍ട്ട് സക്കീര്‍ പാലത്തിങ്ങല്‍ എന്നിവര്‍ അവതരിപ്പിച്ചു.

റിട്ടേണിംഗ് ഓഫീസര്‍ ഹനീഫ് ചെര്‍ക്കളം, നിരീക്ഷകന്‍ മജീദ് മടക്കിമല എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. അബ്ബാസ് വാഫി പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ സലാം പരി സ്വാഗതവും എ.പി നൗഫല്‍ നന്ദിയും പറഞ്ഞു.

Continue Reading

Trending