ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഛേത്രി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. എല്ലാവരും ജാഗ്രതയോടെ പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് താരം ഫെയിസ്ബുക്കില്‍ കുറിച്ചു.

ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ താരത്തിന് നഷ്ടമാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. കൃത്യമായ ചികിത്സ തേടി ഫുട്‌ബോളിലേക്ക് അതിവേഗം തിരികെയെത്തുമെന്ന് ഛേത്രി വ്യക്തമാക്കിയിട്ടുണ്ട്.