കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. വിമര്‍ശന ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ട്വിറ്ററിന്റെ നടപടി. ഈ ട്വീറ്റുകള്‍ ഐടി നിയമങ്ങള്‍ക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന്റെ വാദം. ടെലികോം മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്.

ഇതിന് പിന്നാലെ അന്‍പതോളം ട്വീറ്റുകളാണ് ട്വിറ്റര്‍ നീക്കിയത്. എന്നാല്‍ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സര്‍ക്കാര്‍ ആവശ്യം ട്വിറ്റര്‍ തള്ളി.