Connect with us

india

ഡല്‍ഹിയില്‍ മെയ് മൂന്ന് വരെ ലോക്ഡൗണ്‍ നീട്ടി

നിലവിലെ ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെയാണ് തീരുമാനം

Published

on

ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി.  മേയ് മൂന്ന് വൈകിട്ട് അഞ്ചുവരെ ലോക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. നിലവിലെ ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെയാണ് തീരുമാനം. അവശ്യസർവീസുകളൊഴികെ ഒരു യാത്രയും അനുവദിക്കില്ല. ഓക്സിജൻ ക്ഷാമത്തിന് യാതൊരു പരിഹാരവും ഉണ്ടാക്കാനായിട്ടില്ലെന്നതും ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബിജെപി സര്‍ക്കാരുകള്‍ പരാജയപ്പെടുന്ന വിഷയങ്ങള്‍ മോദി പ്രതിപക്ഷത്തിന്റെ തലയിടുന്നു,  അവരാണ് ദേശദ്രോഹികള്‍; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിപക്ഷത്തിനെതിരായ ആരോപണങ്ങളില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിപക്ഷത്തിനെതിരായ ആരോപണങ്ങളില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബിജെപി സര്‍ക്കാരുകള്‍ പരാജയപ്പെടുന്ന വിഷയങ്ങള്‍ പ്രതിപക്ഷത്തിന്റെ തലയിടുകയാണ് മോദിയെന്ന് ഖാര്‍ഗെ വിമര്‍ശിച്ചു.

‘അസമിലും കേന്ദ്രത്തിലും ബിജെപിയാണ് ഭരണത്തിലുള്ളത്. അപ്പോള്‍ പരാജയങ്ങളുടെ ഉത്തരവാദിത്തം അവരാണ് ഏറ്റെടുക്കേണ്ടത്. അല്ലാതെ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്. ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സര്‍ക്കാരാണ് അസം ഭരിക്കുന്നത്. പിന്നെന്തിനാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിന്റെ മേല്‍ കുറ്റം ചുമത്തുന്നത്.- ഖാര്‍ഗെ ചോദിച്ചു.

‘കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് ബിജെപിയാണ്. ഇരട്ട എഞ്ചിന്‍ എന്നവകാശപ്പെടുന്ന സര്‍ക്കാര്‍ ആ സംസ്ഥാനത്തെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, പ്രതിപക്ഷ പാര്‍ട്ടികളെ എങ്ങനെ കുറ്റപ്പെടുത്താനാവും? ഞങ്ങളാണോ അവിടെ ഭരിക്കുന്നത്?’ അദ്ദേഹം ചോദിച്ചു.

‘അദ്ദേഹം പരാജയപ്പെടുമ്പോഴെല്ലാം എല്ലാ കുറ്റവും പ്രതിപക്ഷത്തിന്റെ തലയിലിടുന്നു. ആ നിലപാടിനെ ഞാന്‍ ശക്തമായി അപലപിക്കുന്നു. അവരാണ് ദേശദ്രോഹികള്‍, ഞങ്ങളല്ല. ഞങ്ങളാരെയും സംരക്ഷിക്കുന്നില്ല. ഞങ്ങളൊരിക്കലും തീവ്രവാദികളെയോ നുഴഞ്ഞുകയറ്റക്കാരെയോ പിന്തുണയ്ക്കില്ല. സ്വന്തം സര്‍ക്കാര്‍ അവരെ തടയുന്നതില്‍ പരാജയപ്പെട്ടതുകൊണ്ടാണ് മോദി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത്’ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധികാരത്തിലിരുന്ന വര്‍ഷങ്ങളില്‍ അസമിനെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും അവഗണിച്ചെന്നും മേഖലയുടെ സുരക്ഷയും സ്വത്വവും പണയപ്പെടുത്തി നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്നും മോദി ആരോപിച്ചതിന് പിന്നാലെയാണ് ഖാര്‍ഗെയുടെ വിമര്‍ശനം.

 

Continue Reading

india

നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ

ഗുജറാത്തിലെ ഗാന്ധിനഗറില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

Published

on

കസ്റ്റഡിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച പോക്‌സോ കേസ് പ്രതിയെ പൊലീസ് ഉദ്യോഗസ്ഥ വെടിവച്ച് വീഴ്ത്തി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

നാല് വയസുകാരിയെ ബലാത്സംഗം ചെയ്തതിന് അറസ്റ്റിലായ റാം യാദവി (40)നെയാണ് സെക്ഷന്‍ 21 പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ലതാ ദേശായി വെടിവച്ചത്. രക്ഷപെടാന്‍ ശ്രമിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥ കാലിന് വെടിവെക്കുകയായിരുന്നു. പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഡിസംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം. നിര്‍മാണത്തൊഴിലാളിയായ അമ്മയ്‌ക്കൊപ്പം രാത്രി ഷെഡ്ഡില്‍ ഉറങ്ങുകയായിരുന്ന നാല് വയസുകാരിയെ യാദവ് തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് സെക്ടര്‍ 24ലെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ചു.

പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ യാദവിനെ സെക്ടര്‍ 25ലെ ഒരു ഗ്രാമത്തില്‍നിന്ന് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ലത ദേശായി പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ച പ്രതി പൊലീസുകാരെ പിടിച്ചുതള്ളി ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ താന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രതി നില്‍ക്കാന്‍ തയാറായില്ല. ഏകദേശം 30 അടി അകലെയായിരിക്കെ താന്‍ മൂന്ന് റൗണ്ട് വെടിവച്ചതായും ഒരു ബുള്ളറ്റ് ഇയാളുടെ കാലില്‍ കൊണ്ടതായും ഉദ്യോഗസ്ഥ കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ട്രെയിന്‍ യാത്രയ്ക്ക് ഇനി മുതല്‍ ചെലവേറും; നിരക്കുകളില്‍ വര്‍ധന

പുതുക്കിയ നിരക്ക് ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരും.

Published

on

ട്രെയിന്‍ യാത്ര ടിക്കറ്റ് നിരക്ക് ഇന്ത്യന്‍ റെയില്‍വെ വര്‍ധിപ്പിച്ചു. ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് നിരക്ക് മാറ്റത്തിലൂടെ റെയില്‍വെ പ്രതീക്ഷിക്കുന്നത്. പുതുക്കിയ നിരക്ക് ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരും.

പുതുക്കിയ നിരക്ക് അനുസരിച്ച് ഓര്‍ഡിനറി ക്ലാസില്‍ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ അധികമായി നല്‍കണം. മെയില്‍/എക്‌സ്പ്രസ് നോണ്‍എസി, എസി ക്ലാസുകള്‍ക്ക് കിലോമീറ്ററിന് രണ്ട് പൈസ അധികമായി നല്‍കണം. 215 കിലോമീറ്ററില്‍ താഴെ ദൂരം സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വര്‍ധനയില്ല. 500 കിലോമീറ്റര്‍ ദൂരമുള്ള നോണ്‍എസി യാത്രക്കാര്‍ക്ക് 10 രൂപ അധികമായി നല്‍കണം. സബര്‍ബനിലെ നിരക്കും പ്രതിമാസ സീസണ്‍ ടിക്കറ്റുകളുടെ നിരക്കും വര്‍ദ്ധിപ്പിക്കാത്തത് സ്ഥിരം യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കും.

നിരക്ക് വര്‍ധനവ് ഇങ്ങനെ

സബര്‍ബന്‍ ട്രെയിന്‍, പ്രതിമാസ സീസണ്‍ ടിക്കറ്റ് നിരക്ക് മാറ്റമില്ല

215 കിലോമീറ്റര്‍ വരെ ഓര്‍ഡിനറി ക്ലാസ് മാറ്റമില്ല

215 കിലോമീറ്ററില്‍ കൂടുതല്‍ ഓര്‍ഡിനറി ക്ലാസ് കിലോമീറ്ററിന് 1 പൈസ

മെയില്‍/എക്‌സ്പ്രസ് നോണ്‍ എസി ക്ലാസ് കിലോമീറ്ററിന് 2 പൈസ

മെയില്‍/എക്‌സ്പ്രസ് എസി ക്ലാസ് കിലോമീറ്ററിന് 2 പൈസ

നോണ്‍ എസി 500 കിലോമീറ്റര്‍ യാത്ര 10 രൂപ

Continue Reading

Trending