gulf

യുഎഇയില്‍ ഇന്ന് 2613 പേര്‍ക്ക് കോവിഡ്; 12 മരണം

By web desk 1

March 07, 2021

അബുദാബി: യുഎഇയില്‍ ഇന്ന് 2613 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 12 കോവിഡ് മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ചികിത്സയിലായിരുന്ന 1587 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി.

ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ ഇതുവരെ 4,10,849 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 3,92,792 പേര്‍ ഇതിനോടകം രോഗമുക്തരായി. 1,322 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.