ദുബായ്: യുഎഇയില്‍ ഇന്ന് 2159 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1939 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ പത്ത് കോവിഡ് കാരണമുള്ള മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ രാജ്യത്ത് ഇതുവരെ 3.35 കോടി കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,24,405 ആണ്. ഇതില്‍ 4,03,478 പേര്‍ രോഗമുക്തരായി. 1388 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.