ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ കോവിഡ് രോഗികള്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്രം. കോവിഡ് രോഗികളില്‍ 70ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ഇന്ത്യയില്‍ 153പേരില്‍ യു.കെയില്‍ നിന്നുള്ള വകഭേദം കണ്ടെത്തിയതായി അദ്ദേഹം അറിയിച്ചു

അതേസമയം, കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതിവര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നു. പൊതു പരിപാടികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ശാരീരിക അകലവും മാസ്‌ക് ഉപയോഗവും നിര്‍ബന്ധമാക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ പൊലീസിനെ നിയോഗിക്കും. വിവാഹ പരിപാടികളിലും നിയന്ത്രണം തുടരും. നൂറിലധികം പേര്‍ ഒത്തുകൂടുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.