തിരുവനന്തപുരം: രാജ്യത്ത് കന്നുകാലികളുടെ അറവ് നിരോധിച്ചു കൊണ്ടു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ഭരണഘടനാ വിരുദ്ധമായ നീക്കമാണിത്. ഭക്ഷ്യ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും നിയമവശങ്ങള്‍ പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.