Connect with us

Culture

‘വീട്ടിലേക്ക് പോകേണ്ടെന്ന് ഹാദിയ’; പോലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയി

Published

on

കൊച്ചി: തനിക്ക് വീട്ടിലേക്ക് പോകേണ്ടെന്ന് കൊണ്ടുപോകാന്‍ വന്ന പോലീസിനോട് മതംമാറി മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ച ഹാദിയ. കഴിഞ്ഞ ദിവസം ഹാദിയ-ഷഫീന്‍ ദമ്പതികളുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഹാദിയയെ വീട്ടിലേക്ക് എത്തിക്കാനും കോടതി ഉത്തരവിട്ടിരുന്നു. വിധിയെ തുടര്‍ന്ന് എറണാംകുളം എസ്എന്‍വി ഹോസ്റ്റലില്‍ ഹാദിയയെ കൊണ്ടുപോകാന്‍ പോലീസെത്തിയപ്പോഴാണ് വീട്ടിലേക്ക് പോകാന്‍ തയ്യാറല്ലെന്ന് ഹാദിയ പറഞ്ഞത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. ഹോസ്റ്റലിലെത്തിയ പോലീസിനോട് ഹാദിയ വരില്ലെന്ന് പറഞ്ഞു. വീട്ടിലേക്ക് പോകാന്‍ വിസമ്മതിച്ച ഹാദിയ താന്‍ മതം മാറിയെന്നും തനിക്ക് വീട്ടിലേക്ക് പോകേണ്ടെന്നും പറയുകയായിരുന്നു. പോലീസ് ജീപ്പില്‍ കയറുമ്പോഴും തനിക്ക് പോകേണ്ടെന്ന് ഹാദിയ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഹാദിയയെ പോലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയി. ഹാദിയയെ വൈക്കത്തുള്ള സ്വന്തം വീട്ടിലേക്കാണ് കൊണ്ടുപോയത്. അതേസമയം, ഹാദിയ സിറിയയിലേക്ക് പോകണമെന്ന് പറഞ്ഞുവെന്ന് അച്ഛന്‍ അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബുധനാഴ്ച്ചയാണ് ദമ്പതികളായ ഹാദിയയുടേയും ഷഫീന്റേയും വിവാഹം കേരള ഹൈക്കോടതി അസാധുവാക്കുന്നത്. യുവതിയെ കാണാനില്ലെന്ന് ഹേബിയസ് കോര്‍പ്പസ് കേസ് നടന്നുകൊണ്ടിരിക്കെയാണ് വിവാഹം നടന്നതെന്നും, സ്വന്തം രക്ഷിതാക്കളില്ലാതെ, രക്ഷാകര്‍ത്താക്കളായി പോയ യുവതിക്ക് വിവാഹം നടത്തിക്കൊടുക്കാന്‍ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടല്‍ നടന്നത്. യുവതിയെ ഐ.എസിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്നാണ് പിതാവിന്റെ പരാതി. എന്നാല്‍ കോടതിവിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷെഫീന്‍ പറഞ്ഞിട്ടുണ്ട്.

Film

വിവാഹ വാഗ്ദാനം നൽകി ബന്ധുവിനെ പീഡിപ്പിച്ചു; സിനിമാതാരം മനോജ് രാജ്പുത് അറസ്റ്റിൽ

ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് മനോജ് രാജ്പുത്തിനെതിരെ ചുമത്തിയിരിക്കുന്നത്

Published

on

നടനും സംവിധായകനുമായ മനോജ് രാജ്പുത് അറസ്റ്റിൽ. ബന്ധുവിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഛത്തീസ്ഗഢിൽ കഴിഞ്ഞ 13 വർഷമായി മനോജ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. പിന്നാലെ 29 കാരിയായ പെൺകുട്ടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് മനോജ് രാജ്പുത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ, ലൈംഗിക പീഡനം തുടങ്ങിയ കാലയളവിൽ യുവതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നതിനാൽ പോക്സോ വകുപ്പുകളും ചേർക്കുമെന്ന് എസ്എച്ച്ഒ വ്യക്തമാക്കിയെങ്കിലും, ആ സമയത്ത് പോക്സോ നിയമം നിലവിൽ വന്നിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി എതിർത്തു.

Continue Reading

Film

രശ്മിക സഞ്ചരിച്ച വിമാനം അടിയന്തരമായി തിരിച്ചിറക്കി; മരണത്തിൽ നിന്നും രക്ഷപ്പെട്ടുവെന്ന് താരം

മുംബൈയിൽനിന്ന് ഹൈദരാബാദിലേക്കുള്ള എയർ വിസ്താരയാണ് തിരിച്ചിറക്കിയത്

Published

on

ചലച്ചിത്ര താരം രശ്മിക മന്ദാന കയറിയ വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക പിഴവുകളെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. മുംബൈയിൽനിന്ന് ഹൈദരാബാദിലേക്കുള്ള എയർ വിസ്താരയാണ് തിരിച്ചിറക്കിയത്. പറന്നുയർന്ന് 30 മിനിറ്റുകൾക്കുശേഷം പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചു മുംബൈയിലേക്ക് പറക്കുകയായിരുന്നു. ആർക്കും പരിക്കില്ല.

വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തി. ‘ഇങ്ങനെയാണ് ഞങ്ങൾ ഇന്ന് മരണത്തിൽ‌നിന്ന് രക്ഷപ്പെട്ടത്’ എന്ന കുറിപ്പോടെ രശ്‌മിക ഇക്കാര്യം ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിട്ടുണ്ട്. നടി ശ്രദ്ധ ദാസിനൊപ്പമായിരുന്നു രശ്മികയുടെ യാത്ര.

Continue Reading

Film

ഈ മാസം22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല: ഫിയോക്ക് തീയറ്റർ ഉടമകൾ

തിയേറ്റര്‍ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, ഒടിടി റിലീസ്, സിനിമ എഗ്രിമെന്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിർമ്മാതാക്കൾ പരിഹാരം കാണുക എന്നിവയാണ് ആവശ്യം.

Published

on

ഈ മാസം 22 മുതൽ മലയാളസിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. തിയേറ്റര്‍ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, ഒടിടി റിലീസ്, സിനിമ എഗ്രിമെന്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിർമ്മാതാക്കൾ പരിഹാരം കാണുക എന്നിവയാണ് ആവശ്യം.

40 ദിവസത്തിന്‌ ശേഷം മാത്രമേ ഒടിടി റീലീസ് അനുവദിക്കാവൂ എന്നാണ് കരാർ. ഇത് ലംഘിക്കപ്പെടുന്നു. ഈ പ്രശ്ങ്ങളിൽ പരിഹാരം കണ്ടില്ലെങ്കിൽ 22 മുതൽ മലയാളം സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നാണ് മുന്നറിയിപ്പ്.

Continue Reading

Trending