തിരുവനന്തപുരം: രാജ്യത്ത് കന്നുകാലികളുടെ അറവ് നിരോധിച്ച കേന്ദ്ര നടപടി അംഗീകരിക്കില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. ഫെഡറല്‍ സംവിധാനത്തിനുമേലുള്ള കടന്നുകയറ്റമാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്കും ചില അധികാരങ്ങളുണ്ട്. ആ അധികാരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സംസ്ഥാനങ്ങളെ അനുവദിക്കേണ്ടതുണ്ട്. ഇത്തരമൊരു പ്രാധാന്യമേറിയ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് എങ്ങനെയാണ് ഏകപക്ഷീയമായ നടപടി സ്വീകരിക്കാനാവുകയെന്നും മന്ത്രി ചോദിച്ചു. കേന്ദ്രസര്‍ക്കാറിന്റെ ഗൂഢാലോചനയുടെ ഫലമാണ് കന്നുകാലി അറവ് നിരോധന വിജ്ഞാപനമെന്നും കെ.ടി ജലീല്‍ പറഞ്ഞു.