Connect with us

crime

ക്ഷേത്രത്തിന് സമീപം പശുവിന്റെ തല; പ്രദേശത്തെ രണ്ട് ലക്ഷം മുസ്ലിംകളെ കൊല്ലുമെന്ന് ബി.ജെ.പി നേതാവ്

പശുവിന്റെ തല കണ്ടെത്തിയതിന് പിന്നാലെ സംഭവസ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തിരുന്നു.

Published

on

ക്ഷേത്രത്തിന് സമീപം പശുവിന്റെ തല കണ്ടെത്തിയതിന് പിന്നാലെ വധഭീഷണിയുമായി ബി.ജെ.പി നേതാവ്. ഡല്‍ഹിയിലെ സംഗം വിഹാറിലാണ് സംഭവം. 48 മണിക്കൂറിനുള്ളില്‍ നടപടിയെടുത്തില്ലെങ്കില്‍ ഇവിടെയുള്ള എല്ലാ മുസ്‌ലിംകളെയും കൊന്നൊടുക്കുമെന്ന് പൊലീസുകാരോട് ബി.ജെ.പി നേതാവ് പറയുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. പശുവിന്റെ തല കണ്ടെത്തിയതിന് പിന്നാലെ സംഭവസ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തിരുന്നു.

പശുവിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടിട്ടവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ചിലര്‍ പൊലീസിനെതിരെ കയര്‍ക്കുന്നത് വിഡിയോയില്‍ കാണാം. ഇതിനിടയിലാണ്, 48 മണിക്കൂറിനുള്ളില്‍ നടപടി എടുത്തില്ലെങ്കില്‍ ഇവിടെയുള്ള 2 ലക്ഷം മുസ്‌ലിംകളെയും കൊല്ലുമെന്ന് ബി.ജെ.പി പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തുന്നത്.

ഇദ്ദേഹത്തിനെതിരെ പ്രദേശവാസികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ നിയമനടപടി സ്വീകരിച്ച് വരികയാണ്. ഭീഷണി പ്രസംഗത്തിനെതിരെ തിങ്കളാഴ്ചയാണ് പരാതി ലഭിച്ചത്. അയാളെ ചോദ്യം ചെയ്യാനായി വിളിപ്പിക്കും. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കുമെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു.

വിഡിയോയില്‍ കാണുന്ന പൊലീസുകാരനോട് ഭീഷണി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വിഡിയോയുടെ ആധികാരികതയും ഉറവിടവും പരിശോധിക്കേണ്ടതുണ്ട്. വിഡിയോയുടെ ആധികാരികത ഉറപ്പാക്കിയശേഷം കടുത്ത ശിക്ഷാനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസിന് മുമ്പാകെ പ്രദേശവാസികളെ വിളിച്ചുകൂട്ടി മുസ്‌ലിംകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രദേശവാസികളുടെ പരാതിയില്‍ പറയുന്നുണ്ട്. കലാപം സൃഷ്ടിക്കുന്നതിനെക്കുറിച്ച് അവര്‍ സംസാരിച്ചു. പ്രദേശത്ത് ഭീതിയും സംഘര്‍ഷാവസ്ഥയും നിലനില്‍ക്കുകയാണ്. പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ചതിനും ഭീഷണി പ്രസ്താവന നടത്തിയയാള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഭീഷണി പ്രസ്താവന നടത്തിയയാള്‍ ബി.ജെ.പിയുടെ ഷാള്‍ അണിഞ്ഞിരിക്കുന്നത് കാണാം. എന്നാല്‍, ഇയാള്‍ ഏതെങ്കിലും പാര്‍ട്ടിയുടെ പ്രവര്‍ത്തകനല്ലെന്നാണ് പൊലീസ് വാദം. കൂടാതെ ബി.ജെ.പിയും ഇയാളെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നു. ഇയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ബി.ജെ.പി വക്താവ് പറഞ്ഞു. തങ്ങള്‍ക്ക് കിട്ടിയ വിവരപ്രകാരം അയാള്‍ ഫരീദാബാദില്‍നിന്നുള്ളയാളാണ്. കുപ്രസിദ്ധിക്ക് വേണ്ടിയാണ് അയാള്‍ സംഗം വിഹാറില്‍ വന്നത്. നിയമപ്രകാരം പൊലീസ് നടപടി സ്വീകരിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങളെ തങ്ങള്‍ പിന്തുണക്കില്ലെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.

പശുവിനെ കൊന്ന സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്. പശുവിന്റെ അവശിഷ്ടങ്ങള്‍ ക്ഷേത്രത്തിലേക്ക് നായ കടിച്ചു കൊണ്ടുവന്നിട്ടതാകാമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍നിന്ന് മനസ്സിലാകുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. പശുവിനെ കൊന്നത് ആരാണെന്നും എന്തെങ്കിലും കൊള്ളരുതായ്മ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഞായറാഴ്ച പ്രതിഷേധം ഉണ്ടായതായും എല്ലാവരും തങ്ങളുടെ സമുദായത്തിനെതിരെ മുദ്രാവാക്യം വിളിച്ചതായും പ്രദേശവാസി ഷനാഉല്‍ ഹഖ് പറഞ്ഞു. പൊലീസ് അധികൃതര്‍ തങ്ങളോട് സംസാരിക്കുകയും പരാതി കേള്‍ക്കുകയും ചെയ്തു. വിഡിയോയിലുള്ള ആളെ അറസ്റ്റ് ചെയ്യു?മെന്നാണ് പ്രതീക്ഷ. അയാള്‍ ഈ നാട്ടുകാരനല്ലെന്നും ഷനാഉല്‍ ഹഖ് പറഞ്ഞു.

പശുവിനെ കൊന്ന സംഭവത്തില്‍ പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ സംഘടിച്ചതെന്ന് പ്ര?ദേശവാസി സാഗര്‍ പ്രസാദ് പറഞ്ഞു. നിയമവിരുദ്ധ പശുവിറച്ചി വ്യാപാരം തടയുക മാത്രമാണ് തങ്ങള്‍ക്ക് വേണ്ടത്. പശുവിനെ കൊന്നവര്‍ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അവരെ അറസ്റ്റ് ചെയ്യണമെന്നും സാഗര്‍ പ്രസാദ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയിൽ

പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്

Published

on

കൊല്ലം: ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സ്വാമി പിടിയിൽ. മുണ്ടക്കൽ സ്വദേശി ഷിനു സ്വാമിയാണ് പിടിയിലായത്. പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.

പൂജയുടെ മറവിൽ തന്നെയും പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബന്ധപ്പെട്ടാൽ ആയുസ് കൂടുമെന്ന് ഇയാൾ പറഞ്ഞതായി ദുരനുഭവം നേരിട്ട മറ്റൊരു സ്ത്രീ പറഞ്ഞു.

ആഭിചാരക്രിയകൾ നടന്നിരുന്നു എന്നാണ് ഇയാളുടെ പൂജാമുറിയിൽ നിന്ന് വ്യക്തമാകുന്നത്. പൂജാമുറിയിൽ നിന്ന് ജപിച്ചു കിട്ടുന്ന ചരടുകളും വടിവാളും മറ്റു പൂജാ സാധനങ്ങളും കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമി റിമാൻഡിൽ ആണ്.

Continue Reading

crime

കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ

Published

on

ബെംഗളൂരു: കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ. വൈറ്റ്‌ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമാണ് നടി. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് അറസ്റ്റിലായ നവീൻ.

മൂന്നു മാസങ്ങൾക്കുമുൻപ് സമൂഹമാധ്യമമായ ഫെയ്സ്‌ബുക്കിൽ ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു. ഇതേത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാൾ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടർന്നു.

നവംബർ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോൾ നേരിട്ടു കാണാൻ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോൾ ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ നവീൻ കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് അവർ അന്നപൂർണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.

Continue Reading

crime

കണ്ണൂർ റെയില്‍വേ സ്‌റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം; പ്രതി പിടിയിൽ

Published

on

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്‌ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.

ആക്രമിച്ച മമ്പറം സ്വദേശി ധനേഷിനെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഉദ്യോഗസ്ഥനെ അടിക്കുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ കയ്യിലുള്ള ഉപകരണങ്ങളും പ്രതി നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു അതിക്രമം.
Continue Reading

Trending