Connect with us

india

തെലങ്കാനയില്‍ ബി.ആര്‍.എസിന് വീണ്ടും തിരിച്ചടി; എം.എല്‍.എ സഞ്ജയ് കുമാര്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍

കഴിഞ്ഞ ദിവസം മുതിര്‍ന്ന ബി.ആര്‍.എസ് എം.എല്‍.എയും മുന്‍ അസംബ്ലി സ്പീക്കറുമായ പോച്ചാരം ശ്രീനിവാസ് റെഡ്ഡി ബി.ആര്‍.എസ് വിട്ടിരുന്നു.

Published

on

തെലങ്കാനയില്‍ ബി.ആര്‍.എസിന് തുടര്‍ച്ചായ തിരിച്ചടി. ജഗതിയാല്‍ എം.എല്‍.എ സഞ്ജയ് കുമാര്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ ചേരുന്ന അഞ്ചാമത്തെ ബി.ആര്‍.എസ് എം.എല്‍.എയാണ് സഞ്ജയ് കുമാര്‍. കഴിഞ്ഞ ദിവസം മുതിര്‍ന്ന ബി.ആര്‍.എസ് എം.എല്‍.എയും മുന്‍ അസംബ്ലി സ്പീക്കറുമായ പോച്ചാരം ശ്രീനിവാസ് റെഡ്ഡി ബി.ആര്‍.എസ് വിട്ടിരുന്നു.

സഞ്ജയ് കുമാറിനെ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയാണ് കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. രണ്ടാം തവണയാണ് ജഗതിയാല്‍ മണ്ഡലത്തില്‍ നിന്ന് സഞ്ജയ് കുമാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മുഖ്യമന്ത്രിയും കൃഷി മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡിയും വസതിയിലെത്തി ഔദ്യോഗികമായി ക്ഷണിച്ചതിന് പിന്നാലെയാണ് പോച്ചാരം ശ്രീനിവാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പോച്ചാരം ശ്രീനിവാസനോട് ഒരു മൂത്ത സഹോദരനെന്ന നിലയില്‍ പിന്തുണ നല്‍കാന്‍ രേവന്ത് റെഡ്ഡി അഭ്യര്‍ത്ഥിക്കുകയായിരുന്നു.

വരും ദിവസങ്ങളില്‍ കൂടുതല്‍ ബി.ആര്‍.എസ് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ ബി.ആര്‍.എസ് എം.എല്‍.എമാരായ കഡിയം ശ്രീഹരി, ദാനം നാഗേന്ദര്‍, തെല്ലം വെങ്കട്ട് റാവു എന്നിവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇവരെ കൂടാതെ ഹൈദരാബാദ് മേയര്‍ വിജയലക്ഷ്മി ആര്‍. ഗദ്വാള്‍ ഉള്‍പ്പെടെ നിരവധി ബി.ആര്‍.എസ് നേതാക്കളാണ് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ബി.ആര്‍.എസ് എം.എല്‍.എമാരെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ നീക്കം ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ബി.ആര്‍.എസ് നേതാവ് ശ്രാവണ്‍ ദാസോജു പ്രതികരിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി രാജീവ് ഗാന്ധി നടപ്പിലാക്കിയ നിയമങ്ങള്‍ക്ക് എതിരായാണ് തെലങ്കാന മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തരാഖണ്ഡിൽ മലയിടിഞ്ഞ് അപകടം; മൂന്ന് പേർ മരിച്ചു, 8 പേർക്ക് പരിക്കേറ്റു

ഉത്തരാഖണ്ഡിലെ കേദാർനാഥ് ഹൈക്കിംഗ് റൂട്ടിലേക്കുള്ള പാറകൾ ഉരുണ്ടുവീണാണ് അപകടം ഉണ്ടായത്.

Published

on

ഉത്തരാഖണ്ഡിലെ ചിർബാസയിൽ മലയിടിഞ്ഞ് അപകടം. മൂന്ന് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. കേദാർനാഥ് യാത്രയ്ക്ക് പോയവരാണ് അപകടത്തിൽ പെട്ടത്. ഉത്തരാഖണ്ഡിലെ കേദാർനാഥ് ഹൈക്കിംഗ് റൂട്ടിലേക്കുള്ള പാറകൾ ഉരുണ്ടുവീണാണ് അപകടം ഉണ്ടായത്. ഞായറാഴ്ച ഗൗരി കുണ്ഡിന് സമീപത്തുവെച്ചായിരുന്നു സംഭവം.

വിവരമറിഞ്ഞ് ഉടൻ തന്നെ രക്ഷാസംഘം സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എക്‌സ് പോസ്റ്റിലൂടെ മുഖ്യമന്ത്രി അറിയിച്ചു.
‘കേദാർനാഥ് യാത്രാ റൂട്ടിന് സമീപമുള്ള കുന്നിൽ നിന്ന് കല്ലുകൾ വീണ് ചില തീർത്ഥാടകർക്ക് പരിക്കേറ്റുവെന്ന വാർത്ത വളരെ സങ്കടകരമാണ്. അപകട സ്ഥലത്ത് ദുരിതാശ്വാസ, രക്ഷാപ്രവർത്തനം നടക്കുന്നു. ഞാൻ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്’, മുഖ്യമന്ത്രി കുറിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് ഉടൻതന്നെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു,. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി അനുശോ‌ചനം നേരുകയും ചെയ്തു

Continue Reading

india

ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്‍ പ്രഥമ പുരസ്കാരം രാഹുൽ ഗാന്ധിക്ക്

ഭാരത് ജോഡോ യാത്ര നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത ദേശീയ നേതാവ് എന്ന നിലയ്ക്കാണ് പ്രഥമ പുരസ്കാരം രാഹുൽ ഗാന്ധിക്ക് നൽകാൻ തീരുമാനിച്ചത്.

Published

on

ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പൊതുപ്രവർത്തക പുരസ്കാരം രാഹുല്‍ ഗാന്ധിക്ക്. ഭാരത് ജോഡോ യാത്ര നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത ദേശീയ നേതാവ് എന്ന നിലയ്ക്കാണ് പ്രഥമ പുരസ്കാരം രാഹുൽ ഗാന്ധിക്ക് നൽകാൻ തീരുമാനിച്ചത്.

ഒരു ലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്കാരം. ഡോ. ശശി തരൂർ എംപി ചെയർമാനും പെരുമ്പടവം ശ്രീധരൻ, ഡോ. എം.ആർ. തമ്പാൻ, ഡോ. അച്ചുത് ശങ്കർ, ജോൺ മുണ്ടക്കയം എന്നിവർ അംഗങ്ങളുമായുള്ള ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Continue Reading

india

ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡില്‍ ഭൂജിഹാദും, ലവ് ജിഹാദും പ്രചരിപ്പിക്കുന്നു; വിദ്വേഷ പ്രസംഗം തുടർന്ന് അമിത് ഷാ

ഹേമന്ത് സോറന്‍ ലവ് ജിഹാദ് പ്രചരിപ്പിക്കുന്നത് സംസ്ഥാനത്തെ ജനസംഖ്യയില്‍ മാറ്റങ്ങള്‍ക്ക് കാരണമായെന്നും അമിത് ഷാ പറഞ്ഞു.

Published

on

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സംസ്ഥാനത്ത് ഭൂജിഹാദും, ലവ് ജിഹാദും പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ജനസംഖ്യയും, സംവരണവും ഉറപ്പാക്കാന്‍ ധവളപത്രം കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു.

ഹേമന്ത് സോറന്‍ ലവ് ജിഹാദ് പ്രചരിപ്പിക്കുന്നത് സംസ്ഥാനത്തെ ജനസംഖ്യയില്‍ മാറ്റങ്ങള്‍ക്ക് കാരണമായെന്നും അമിത് ഷാ പറഞ്ഞു. ജാര്‍ഖണ്ഡില്‍ നടന്ന ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അമിത് ഷായുടെ പരാമര്‍ശം.
ആദിവാസി വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയായിട്ടും ഹേമന്ദ് സോറന്‍ തന്റെ ജനങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നും പകരം, ആദിവാസികള്‍ കൂടുതലുള്ള സംസ്ഥാനത്ത് ഭൂജിഹാദും ലൗ ജിഹാദും പ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
‘ഇത് ജനസംഖ്യാപരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ ആദിവാസി സ്ത്രീകളെ വിവാഹം കഴിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ നേടുകയും ജാര്‍ഖണ്ഡില്‍ ഭൂമി വാങ്ങുകയും ചെയ്യുന്നു. ഇത് ഭാവിയില്‍ ആദിവാസികളുടെ ജനസംഖ്യ കുറയുന്നതിലേക്ക് നയിക്കും,’ അമിത് ഷാ പറഞ്ഞു.
രാജ്യത്ത് എവിടെയെങ്കിലും ആദിവാസികളുടെ ജനസംഖ്യ കുറയുന്നുണ്ടെങ്കില്‍ അത് ജാര്‍ഖണ്ഡില്‍ മാത്രമാണെന്നും അമിത് ഷാ അവകാശപ്പെട്ടു. ജാര്‍ഖണ്ഡിലെ ജനങ്ങള്‍ വോട്ട് ചെയ്ത് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചാല്‍ അവരുടെ ഭൂമിയും ജനസംഖ്യയും സംവരണവും ഉറപ്പാക്കാന്‍ ധവളപത്രം കൊണ്ടുവരും. അനധികൃത കുടിയേറ്റക്കാര്‍ സംസ്ഥാനത്തേക്ക് കടക്കുന്നത് യുവാക്കളുടെ തൊഴിലവസരങ്ങളെ നേരിട്ട് ബാധിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ജാര്‍ഖണ്ഡിലെ എല്ലാ പ്രശ്‌നങ്ങള്‍ക്ക് നേരെയും ഹേമന്ത് സോറന്‍ കണ്ണടച്ചിരിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഹേമന്ത് സോറന് വോട്ട് ബാങ്കില്‍ മാത്രമാണ് ആശങ്ക. ആദിവാസികളുടെ പുരോഗതി എന്നതാണ് ബി.ജെ.പിയുടെ ആശയമെന്നും അമിത് ഷാ പറഞ്ഞു.
ആദിവാസികളുടെ ക്ഷേമത്തില്‍ ശ്രദ്ധ ചെലുത്തുന്നത് ബി.ജെ.പി സര്‍ക്കാരാണെന്നാണ് അമിത് ഷാ യോഗത്തില്‍ അവകാശപ്പെട്ടത്. കേന്ദ്ര മന്ത്രിസഭയില്‍ പോലും ഏറ്റവും കൂടുതല്‍ പിന്നോക്ക സമുദായത്തില്‍ നിന്നുള്ള മന്ത്രിമാരാണുള്ളതെന്നും ജാര്‍ഖണ്ഡിലെ ജനങ്ങള്‍ അഴിമതിക്കാരനായ ഹേമന്ത് സോറനെ പിഴുതെറിഞ്ഞ് മോദിയെ പിന്തുണയ്ക്കണമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending