Connect with us

Culture

വിവാദ പ്രസ്താവന; കോണ്‍ഗ്രസ് നേതാവിനെ കൊണ്ട് മാപ്പ് പറയിപ്പിച്ച് രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കാന്‍ ബ്രാഹ്മണര്‍ക്ക് മാത്രമേ അവകാശമുള്ളൂവെന്ന കോണ്‍ഗ്രസ് നേതാവ് സി.പി ജോഷിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി രംഗത്തെത്തി. ജോഷിയുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ നയങ്ങള്‍ എതിരാണെന്നും പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം മാപ്പു പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. സമൂഹത്തിലെ ഒരു ജാതിമത വിഭാഗങ്ങളുടെയും അഭിമാനത്തെ ഹനിക്കുന്നതാവരുത് തങ്ങളുടെ പ്രസ്താവനകളെന്ന് നേതാക്കന്മാര്‍ ഉറപ്പാക്കേണ്ടതുണ്ട്. ജോഷിക്ക് തനിക്ക് പറ്റിയ തെറ്റിനെക്കുറിച്ച് ബോധമുണ്ടാവണം-രാഹുല്‍ ട്വീറ്റ് ചെയ്തു.


രാഹുലിന്റെ നിര്‍ദേശത്തിന് പിന്നാലെ ജോഷി മാപ്പു പറയുകയും ചെയ്തു. തന്റെ പ്രസ്താവനയെ ബി.ജെ.പി ദുര്‍വ്യാഖാനം ചെയ്‌തെന്ന വിശദീകരണത്തോടെയാണ് രാജസ്ഥാനിലെ നാഥ്ദ്വാരാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൂടിയായ ജോഷി ഖേദം പ്രകടിപ്പിച്ചത്.
ഈ രാജ്യത്ത് മതത്തെക്കുറിച്ച് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അത് പണ്ഡിറ്റുകള്‍ക്കും ബ്രാഹ്മണര്‍ക്കും മാത്രമാണ്. ലോധ് സമാജത്തില്‍പ്പെട്ട ഉമാഭാരതി ഹിന്ദുമതത്തെക്കുറിച്ച് സംസാരിക്കുന്നത് വിചിത്രമാണ്. വേറേതോ മതത്തില്‍പ്പെട്ട സാധ്വിജി ഹിന്ദുമതത്തെക്കുറിച്ച് സംസാരിക്കുന്നു. മറ്റേതോ മതത്തില്‍പ്പെട്ടയാളാണ് നരേന്ദ്രമോദിജി, അദ്ദേഹവും ഹിന്ദുക്കളെക്കുറിച്ച് പറയുന്നു.- ഇതായിരുന്നു ജോഷിയുടെ പ്രസംഗം.
രാമക്ഷേത്ര വിഷയം സംഘപരിവാര്‍ ഉയര്‍ത്തുമ്പോള്‍ ബാബറി മസ്ജിദ് തുറന്നുകൊടുത്തത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്നും ജോഷി അവകാശപ്പെട്ടു. രാമക്ഷേത്രം അയോധ്യയില്‍ നിര്‍മ്മിക്കണമെങ്കില്‍ രാജ്യത്ത് ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രി വരണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് മോദിയുടെയും ഉമാഭാരതിയുടെയും ജാതി പറഞ്ഞ് ഇരുവര്‍ക്കും ഹിന്ദു മതത്തെക്കുറിച്ച് പറയാന്‍ എന്ത് അവകാശമാണുള്ളതെന്ന് സി.പി.ജോഷി വോട്ടര്‍മാരോട് ചോദിച്ചത്. ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ ഹര്‍ഷ് സാങ്‌വി ഇതിന്റെ വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.

entertainment

മലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയ്ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന പരിമിതികളും വിപണി തടസ്സങ്ങളും ഇപ്പോള്‍ മാറി വരുന്ന സാഹചര്യത്തിലാണ് ഈ സാധ്യതകള്‍ ഉയരുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു.

Published

on

മലയാള സിനിമയും ചെറു ചിത്രങ്ങളും കേരളത്തിനു പുറത്തും ജിസിസി രാജ്യങ്ങളിലുമായി വലിയ പ്രേക്ഷകവിപണി നേടേണ്ടതുണ്ടെന്ന് നടനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടു. മലയാള സിനിമയ്ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന പരിമിതികളും വിപണി തടസ്സങ്ങളും ഇപ്പോള്‍ മാറി വരുന്ന സാഹചര്യത്തിലാണ് ഈ സാധ്യതകള്‍ ഉയരുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. ‘മുന്‍കാലത്ത് നമ്മുടെ സിനിമകള്‍ കേരളത്തിനും കുറച്ച് ഗള്‍ഫ് പ്രദേശങ്ങള്‍ക്കും മാത്രമായിരുന്നു പരിമിതമായിരുന്നത്. ഉത്തരേന്ത്യയിലാകട്ടെ വ്യാപാരം വളരെ കുറവായിരുന്നു. കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ചയോടെ മലയാള സിനിമകള്‍ക്ക് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും മികച്ച പ്രേക്ഷകര്‍ ലഭിച്ചു,’ എന്ന് ദുല്‍ഖര്‍ വിശദീകരിച്ചു. വേഫെറര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിച്ച സൂപ്പര്‍ഹീറോ ചിത്രം ‘ലോക’ നേടിയ വിജയത്തെ കുറിച്ചും, ദുല്‍ഖറും റാണ ദഗുബട്ടിയും ചേര്‍ന്ന് നിര്‍മ്മിച്ച തമിഴ് ചിത്രം കാന്തയെക്കുറിച്ചും ചര്‍ച്ചയില്‍ വിശദമായി സംസാരിച്ചു. അന്യഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ എത്തി വന്‍ വിജയങ്ങളുണ്ടാക്കുന്ന സാഹചര്യത്തില്‍, തിരിച്ച് മലയാള സിനിമകളും മറ്റു സംസ്ഥാനങ്ങളില്‍ തിയറ്ററുകളിലൂടെയും ഒടിടിയിലൂടെയും ശക്തമായ സാന്നിധ്യം ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ചെറുചിത്രങ്ങള്‍ക്കും കൂടുതല്‍ വലിയ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ സഹായിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പ്രദര്‍ശനം ലഭിക്കാതെ പോകുന്ന നിരവധി മികച്ച ചെറുചിത്രങ്ങള്‍ക്ക് പുറത്തെ വിപണി തുറന്ന് കൊടുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘കളങ്കാവല്‍’ റിലീസിന് മുന്നോടിയായി മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍; സിനിമയിലെ തന്റെ കഥാപാത്രം ‘പ്രതിനായകന്‍’

പ്രീ റിലീസ് പരിപാടിയില്‍ സംസാരിച്ച മമ്മൂട്ടി, ചിത്രത്തില്‍ താന്‍ ‘പ്രതിനായകനായി’ എത്തുന്നതായി ഉറപ്പിച്ചു.

Published

on

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവല്‍ റിലീസിനെ മുന്നോടിയായി നടന്‍ സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു. പ്രീ റിലീസ് പരിപാടിയില്‍ സംസാരിച്ച മമ്മൂട്ടി, ചിത്രത്തില്‍ താന്‍ ‘പ്രതിനായകനായി’ എത്തുന്നതായി ഉറപ്പിച്ചു.

ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും പുറത്ത് വന്നതോടെയാണ് മമ്മൂട്ടിയുടെ കഥാപാത്രം വില്ലന്‍ ലുക്കിലാണെന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടത്.

ഇതിന് വ്യക്തത വരുത്തിക്കൊണ്ട് മമ്മൂട്ടി അഭിപ്രായം വ്യക്തമാക്കി”എന്റെ കഥാപാത്രം നിങ്ങള്‍ക്ക് സ്‌നേഹിക്കാനോ ഇഷ്ടപ്പെടാനോ ബുദ്ധിമുട്ടായിരിക്കും. പക്ഷേ സിനിമ കണ്ടാല്‍ തിയറ്ററില്‍ ഉപേക്ഷിച്ചിട്ട് പോകാന്‍ പറ്റാത്ത കഥാപാത്രമാണിത്,”

ആദ്യമായി ചലച്ചിത്രത്തില്‍ പോലീസ് ഓഫീസര്‍ വേഷമായിരുന്നു, ആ കഥാപാത്രം വിനായകന്‍ ചെയ്യുന്നതാണ് ഏറ്റവും മികച്ചതെന്ന് കണ്ടു. ഈ സിനിമയിലെ നായകന്‍ വിനായകനാണ്. പോസ്റ്ററില്‍ കണ്ടതുപോലെ. ഞാന്‍ നായകനാണ്, പക്ഷേ പ്രതിനായകനാണ്,” മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

”സംസാരിക്കാന്‍ അറിയില്ലെങ്കിലും അഭിനയത്തില്‍ അത്ഭുതം കാണിക്കുന്ന ആളാണ് വിനായകന്‍. കുസൃതിക്കാരന്‍ പോലെ തോന്നിച്ചാലും അദ്ദേഹത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഒരു വാത്സല്യം എപ്പോഴും ഉണ്ടാകും വിനായകന്റെ അഭിനയത്തെ പ്രശംസിച്ച മമ്മൂട്ടി പറഞ്ഞു.

ദീര്‍ഘകാല പ്രതിസന്ധി കഴിഞ്ഞ് ‘കളങ്കാവല്‍’ തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു. സിനിമ തന്റെ കരിയറില്‍ വലിയൊരു പരീക്ഷണമാണ് എന്ന നിലയിലാണ് മമ്മൂട്ടിയുടെ പ്രതികരണങ്ങള്‍.

 

Continue Reading

entertainment

ഇനി ജോര്‍ജുകുട്ടിയുടെ കാലം;’ദൃശ്യം 3′ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍

ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന
ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമാണ്.

Published

on

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ദ്യശ്യം 3 ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍. ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന
ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമാണ്.

ആദ്യ രണ്ട് ഭാഗങ്ങള്‍ വലിയ വാണിജ്യ വിജയമായിരുന്നത് കൊണ്ട് തന്നെ ദൃശ്യം മൂന്നാം ഭാഗം ഭാഗം വരുമ്പോള്‍ എന്തൊക്കെ സസ്‌പെന്‍സ് ആണ് ചിത്രത്തിലുള്ളത് എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ റീമേക്കുകള്‍ അന്യഭാഷകളിലും പുറത്തിറങ്ങിയിരുന്നു. അജയ് ദേവ്ഗണ്‍ ആയിരുന്നു ഹിന്ദി ചിത്രത്തില്‍ നായകനായി എത്തിയിരുന്നത്. ശ്രിയ ശരണും തബുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്നു. മലയാളത്തില്‍ ദൃശ്യം 3 വരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ദൃശ്യം 3 ഹിന്ദി പതിപ്പ് ആദ്യം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ വ്യക്തത വരുത്തിയിരുന്നു സംവിധായകന്‍ ജീത്തു ജോസഫ്.

മലയാളത്തിന്റെ സ്‌ക്രിപ്റ്റിന് വേണ്ടി അവര്‍ കാത്തിരിക്കുകയാണെന്നാണ് ജീത്തു ജോസഫ് പറയുന്നത്. മോഹന്‍ലാല്‍ വീണ്ടും ജോര്‍ജുകുട്ടിയായി വരുമ്പോള്‍ കുടുംബ കഥയ്ക്കാണ് പ്രാധാന്യം എന്നും ജീത്തു ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ് തുടങ്ങിയവരാണ് ദൃശ്യത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സുജിത് വാസുദേവാണ് ദൃശ്യത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിനു തോമസും അനില്‍ ജോണ്‍സണുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തത്.

Continue Reading

Trending