തൊടുപുഴ: മണ്ടത്തരത്തിന് ലോകറെക്കോര്‍ഡിട്ടവരാണ് എംഎം മണിയും ഇപി ജയരാജനുമെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍. ഇവരാണ് സിപിഎമ്മിന്റെ പ്രതിസന്ധി. എംഎം മണിക്ക് കുശുമ്പാണ്. റവന്യൂ മന്ത്രിക്കും കൃഷി മന്ത്രിക്കും എതിരായ മണിയുടെ പ്രസ്താവന മുന്നണി സംവിധാനത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. മന്ത്രിമാര്‍ക്ക് മാര്‍ക്കിടാനുള്ള ജോലി മണിയെ ഏല്‍പ്പിച്ചിട്ടുണ്ടോയെന്ന് സിപിഎം വ്യക്തമാക്കണമെന്നും ശിവരാമന്‍ പറഞ്ഞു.

സിപിഐ മന്ത്രിമാരായ ഇ ചന്ദ്രശേഖരനേയും വിഎസ് സുനില്‍കുമാറിനേയും രൂക്ഷമായി വിമര്‍ശിച്ച് എംഎം മണി രംഗത്തെത്തിയിരുന്നു. മണ്ടത്തരങ്ങള്‍ കാട്ടുന്ന മന്ത്രിമാര്‍ സര്‍ക്കാരിന് കുഴപ്പം ചെയ്യുമെന്ന് മണി പറഞ്ഞിരുന്നു. ഇതിനെതിരെ ഇപ്പോള്‍ സിപിഐ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.