kerala

ആദിവാസികള്‍ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്ന് സി.പി.എം നേതാവ് എം.എം മണി

By Test User

December 12, 2021

ഇടതുപക്ഷത്തിന് വോട്ട് ചെയ്യാത്ത ഇടമലക്കുടിയിലെ ആദിവാസികള്‍ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്ന വംശീയ വിദ്വേഷ പ്രസ്താവനയുമായി സി.പി.എം നേതാവ് എം.എം മണി. മൂന്നാറില്‍ സി.പി.എം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിവാദ പ്രസ്താവന. കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ നടപ്പാക്കിയിട്ടും ഇടതുപക്ഷത്തിന് വോട്ട് ചെയ്യാത്ത ഇടമലക്കുടിയിലെ ആദിവാസികള്‍ വിഡ്ഢികളാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതിനു മുമ്പും എം.എം മണിയുടെ പ്രസ്താവനകള്‍ വിവാദമായിട്ടുണ്ട്. സമരം ചെയ്ത തോട്ടം തൊഴിലാളി സ്ത്രീകളെ അധിക്ഷേപിച്ചും ഇദ്ദേഹം രംഗത്തുവന്നിരുന്നു.