Connect with us

india

‘ടൂറിസ്റ്റ് പ്രധാനമന്ത്രിക്ക്’ സമരം ചെയ്തിരുന്ന കര്‍ഷകരെ കാണാന്‍ സമയം കിട്ടിയില്ല: പ്രിയങ്ക ഗാന്ധി

കഴിഞ്ഞ ഏഴ് വര്‍ഷം നിങ്ങള്‍ എന്താണ് ചെയ്തതെന്നും എയിംസ്, വിമാനത്താവളം തുടങ്ങിയവയെല്ലാം വിറ്റുതുലക്കുകയാണ് ചെയ്തതെന്നും പ്രിയങ്ക വിമര്‍ശിച്ചു.

Published

on

പ്രധാനമന്ത്രിക്ക് കര്‍ഷകരെ കാണാന്‍ സമയം കിട്ടിയില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലോകം മുഴുവന്‍ ചുറ്റാന്‍ പോകുന്ന ‘ടൂറിസ്റ്റ് പ്രധാനമന്ത്രിക്ക്’ 10 കിലോമീറ്റര്‍ അകലെ സമരം ചെയ്തിരുന്ന കര്‍ഷകരെ കാണാന്‍ സമയം കിട്ടിയില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.

ജയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ കൂറ്റന്‍ റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനങ്ങളുടെയും വില കുതിച്ചുയരുന്നതിനെതിരെയായിരുന്നു കോണ്‍ഗ്രസ് റാലി സംഘടിപ്പച്ചത്.

കോണ്‍ഗ്രസ് 70 വര്‍ഷം കൊണ്ട് നിര്‍മിച്ചെടുത്തതെല്ലാം ബി.ജെ.പി സര്‍ക്കാര്‍ വിറ്റുകൊണ്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി എന്താണിതുവരെ ചെയ്തതെന്നും 70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് എന്തുചെയ്തു എന്ന് ചോദിക്കുന്നവരോട് ഒന്ന് മാത്രമാണ് തിരിച്ചു ചോദിക്കുന്നുള്ളതെന്നും പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ ഏഴ് വര്‍ഷം നിങ്ങള്‍ എന്താണ് ചെയ്തതെന്നും എയിംസ്, വിമാനത്താവളം തുടങ്ങിയവയെല്ലാം വിറ്റുതുലക്കുകയാണ് ചെയ്തതെന്നും പ്രിയങ്ക വിമര്‍ശിച്ചു. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ക്ക് വേണ്ടപ്പെട്ടവ്യവസായികള്‍ക്ക് വേണ്ടി മാത്രമാന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സ്‌കൂളിലുണ്ടായ ശാസനാക്രമണം താസ്‌കൂളിലുണ്ടായ ശാസനാക്രമണം താങ്ങാനാവാതെ ദേശീയ സ്‌കേറ്റിങ് താരം ആത്മഹത്യക്ക് ശ്രമിച്ചുങ്ങാനാവാതെ ദേശീയ സ്‌കേറ്റിങ് താരത്തിന്റെ ആത്മഹത്യാശ്രമം

മധ്യപ്രദേശിലെ രത്ലാമിലെ ഡോംഗ്രെ നഗറിലുള്ള സ്വകാര്യ സ്‌കൂളിലാണ് സംഭവം.

Published

on

ഭോപാല്‍: ദേശീയതല സ്‌കേറ്റിങ് താരവും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ 13കാരന്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ രത്ലാമിലെ ഡോംഗ്രെ നഗറിലുള്ള സ്വകാര്യ സ്‌കൂളിലാണ് സംഭവം. മൂന്നാം നിലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

വ്യാഴാഴ്ച സ്‌കൂളിലേക്ക് മൊബൈല്‍ കൊണ്ടുവന്നതും ക്ലാസ് മുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതുമാണ് സംഭവത്തിന് കാരണം എന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥിയുടെ ഈ പ്രവൃത്തിയില്‍ അസന്തുഷ്ടരായ സ്‌കൂള്‍ മാനേജ്‌മെന്റ് രക്ഷിതാക്കളെ വിളിപ്പിക്കുകയും കര്‍ശനമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

തന്റെ തെറ്റിന് മാപ്പു പറയാനായി വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി. നാലുമിനിറ്റോളം നീണ്ട സംഭാഷണത്തിനിടയില്‍ 52 തവണ മാപ്പു പറഞ്ഞിട്ടും പ്രിന്‍സിപ്പല്‍ അവഗണിച്ചതായും തന്റെ കരിയര്‍ നശിപ്പിക്കുമെന്ന്, മെഡലുകള്‍ എടുത്തുകളയുമെന്ന്, സസ്പെന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പിന്നീട് ആരോപിച്ചു. സ്‌കേറ്റിങ്ങില്‍ ദേശീയതലത്തില്‍ നിരവധി മെഡലുകള്‍ നേടിയ കുട്ടി മാനസികമായി തകര്‍ന്നതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ നിന്ന് ഇറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്.

സംഭവസമയത്ത് കുട്ടിയുടെ പിതാവ് സ്‌കൂള്‍ പരിസരത്തുണ്ടായിരുന്നു. ”മകനെ കാണാനാണ് സ്‌കൂളിലെത്തിയത്. കുറച്ച് നിമിഷത്തിനകം തന്നെ ആശുപത്രിയിലെത്തണമെന്ന് അറിയിപ്പുണ്ടായി,” എന്ന് പിതാവ് പ്രീതം കട്ടാര പറഞ്ഞു.

കുട്ടി മൊബൈല്‍ കൊണ്ടുവന്നതാണ് സംഭവത്തിനിടയാക്കിയതെന്ന് സ്‌കൂള്‍ അധികൃതര്‍ ആവര്‍ത്തിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂളില്‍ അധ്യാപകര്‍ക്ക് പോലും മൊബൈല്‍ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്നും, അച്ചടക്കനടപടികള്‍ക്കായി രക്ഷിതാവിനെ വിളിപ്പിച്ചതാണെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

 

Continue Reading

india

ഡല്‍ഹിയില്‍ നാലുനില കെട്ടിടത്തില്‍ തീപിടിച്ചു; നാല് പേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

ദുരന്തത്തില്‍ നാല് പേര്‍ മരിക്കുകയും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: തലസ്ഥാനത്ത് വീണ്ടും തീപിടിത്ത ദുരന്തം. തെക്കന്‍ ഡല്‍ഹിയിലെ സംഗം വിഹാറില്‍ സ്ഥിതിചെയ്യുന്ന നാലുനില കെട്ടിടത്തിലാണ് ഇന്നലെ വന്‍ തീപിടിത്തം ഉണ്ടായത്. ദുരന്തത്തില്‍ നാല് പേര്‍ മരിക്കുകയും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫുട്ട്വെയര്‍ കടയിലാണ് ആദ്യം തീപടര്‍ന്നത്. തുടര്‍ന്ന് തീ അതിവേഗം മുകളിലെ നിലകളിലേക്ക് പടര്‍ന്നു.

നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസിനെയും അഗ്‌നിശമനസേനയെയും വിവരം അറിയിച്ചെങ്കിലും, സംഘം സ്ഥലത്തെത്തുംമുമ്പ് കെട്ടിടം പൂര്‍ണമായും കത്തിനശിച്ചിരുന്നു. സംഭവത്തില്‍ മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ശക്തമായി കത്തിയതിനെ തുടര്‍ന്ന് മറ്റ് രണ്ട് മൃതദേഹങ്ങളെ തിരിച്ചറിയുന്നതിനായി പരിശ്രമം തുടരുകയാണ്.

കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സ്ഥിരമാണെന്നും നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Continue Reading

india

യുപിയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെ 26കാരന്‍ വെടിവെച്ചുകൊന്നു

അംറോഹ സ്വദേശിയായ സോനു (25) എന്ന യുവതിയെയാണ് ഇവരുടെ ആണ്‍സുഹൃത്തായ ബിഹാര്‍ സ്വദേശി കൃഷ്ണ കൊലപ്പെടുത്തിയത്. നോയ്ഡയിലാണ് സംഭവം.

Published

on

ഉത്തര്‍ പ്രദേശില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെ 26കാരന്‍ വെടിവെച്ചുകൊലപ്പെടുത്തി. അംറോഹ സ്വദേശിയായ സോനു (25) എന്ന യുവതിയെയാണ് ഇവരുടെ ആണ്‍സുഹൃത്തായ ബിഹാര്‍ സ്വദേശി കൃഷ്ണ കൊലപ്പെടുത്തിയത്. നോയ്ഡയിലാണ് സംഭവം.

സോനു പേയിങ് ഗസ്റ്റായി താമസിക്കുന്ന നോയ്ഡ ഫേസ് 2 ഏരിയയില്‍ വെച്ചായിരുന്നു ആക്രമണം. കൊലപാതകത്തിന് പിന്നാലെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ കൃഷ്ണയ്ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. സോനുവിന്റെ മുറിയില്‍ കൃഷ്ണ ചെല്ലുകയും ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ യുവതിക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് സെന്‍ട്രല്‍ നോയ്ഡ ഡിസിപി ശക്തി മോഹന്‍ അവസ്തി പറഞ്ഞു.

മുന്‍പ് ഒരു ഫാക്ടറിയില്‍ സോനുവും കൃഷ്ണയും ഒരുമിച്ച് ജോലിചെയ്തിരുന്നെന്നും ആ സമയത്ത് ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. ഈയടുത്ത് വീട്ടുജോലിക്കാണ് സോനു പൊയ്‌ക്കൊണ്ടിരുന്നത്. തന്നെ വിവാഹം കഴിക്കാന്‍ സോനുവിനോട് കൃഷ്ണ കുറച്ചുകാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, ഈ ആവശ്യം സോനു നിരാകരിച്ചു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending