പാനൂര്‍: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കി. പാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ.കെ പ്രേമനെയാണ് പുറത്താക്കിയത്. ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള സേവാഭാരതി പാനൂര്‍ യൂണിറ്റ് ഉദ്ഘാടനത്തില്‍ പ്രേമന്‍ പങ്കെടുത്തിരുന്നു. ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ലോക്കല്‍ സെക്രട്ടറി ഇത്തരമൊരു യോഗത്തില്‍ പങ്കെടുക്കുന്നത് ഏറെ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.