തൃത്താല: തൃത്താല നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വി.ടി.ബല്‍റാമിനെതിരായ സിപിഎം ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
തൃത്താല കൂറ്റനാട് സ്വകാര്യ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു വി.ടി ബല്‍റാമിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. ബല്‍റാമിനെ പ്രതിരോധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകരും എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. പൊലീസ് നോക്കുകുത്തിയായി നില്‍ക്കുന്ന അവസ്ഥയാണുണ്ടായത്. രാവിലെ ഒമ്പതരയോടെയാണ് സംഭവം. പരിപാടിയുടെ ഭാഗമായി നേരത്തെ തന്നെ പ്രതിഷേധവുമായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ ബല്‍റാം വാഹനത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ചീമുട്ടയെറിയുകയായിരുന്നു. തുടര്‍ന്ന് എംഎല്‍എയുടെ വാഹനത്തിനു നേരെ കല്ലേറുമുണ്ടായി.