എ.കെ.ജി പരാമര്‍ശം നടത്തിയ തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന് പിന്തുണയുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. എ.കെ.ജി യെ കുറിച്ച് വി.ടി ബല്‍റാം നടത്തിയ പദപ്രയോഗവും വിമര്‍ശനവും വസ്തുതാപരമായി ഖണ്ഡിക്കുക എന്നതാണ് ജനാധിപത്യത്തിന് ചേര്‍ന്നിട്ടുള്ളതെന്ന് ഫിറോസ് പറഞ്ഞു. എന്നാല്‍ അതിന് പകരം അദ്ധേഹത്തിന് നേരെ സി.പി.എം നടത്തുന്ന അക്രമം ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. സമാനമായ പ്രസ്താവനകള്‍ നടത്തിയ സി.പി.എം നേതാക്കള്‍ക്ക് നേരെയും അക്രമം അഴിച്ചുവിടാന്‍ എതിരാളികള്‍ തീരുമാനിച്ചിരുന്നെങ്കില്‍ സി.പി.എമ്മിന്റെ എത്ര നേതാക്കള്‍ തെരുവില്‍ ബാക്കിയുണ്ടാവുമെന്നും ഫിറോസ് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. ബല്‍റാമിന് യൂത്ത് ലീഗിന്റെ പൂര്‍ണ്ണ പിന്തുണയെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എ.കെ.ജി യെ കുറിച്ച് വി.ടി ബല്‍റാം നടത്തിയ പദപ്രയോഗവും വിമര്‍ശനവും വസ്തുതാപരമായി ഖണ്ഡിക്കുക എന്നതാണ് ജനാധിപത്യത്തിന് ചേര്‍ന്നിട്ടുള്ളത്. എന്നാല്‍ അതിന് പകരം അദ്ധേഹത്തിന് നേരെ സി.പി.എം നടത്തുന്ന അക്രമം ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. സമാനമായ പ്രസ്താവനകള്‍ നടത്തിയ സി.പി.എം നേതാക്കള്‍ക്ക് നേരെയും അക്രമം അഴിച്ചുവിടാന്‍ എതിരാളികള്‍ തീരുമാനിച്ചിരുന്നെങ്കില്‍ സി.പി.എമ്മിന്റെ എത്ര നേതാക്കള്‍ തെരുവില്‍ ബാക്കിയുണ്ടാവും?
ബല്‍റാമിന് യൂത്ത് ലീഗിന്റെ പൂര്‍ണ്ണ പിന്തുണ.