kerala
സി.പി.എം സംസ്ഥാന സമ്മേളനം;പോകാന്‍ പറ കോവിഡിനോട് എന്ന മട്ടില്‍
മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടേയും വ്യക്തിപരമായ സൗകര്യം മുന്‍നിര്‍ത്തി വിദേശത്തുനിന്ന് എത്തുന്നവരുടെ ക്വാറന്റീനില്‍ അടക്കം നിരവധി കാര്യങ്ങളില്‍ കോവിഡ് ഇളവു നല്കാന് സര്‍ക്കാര്‍ തയ്യാറായത് വിവാദമായിട്ടുണ്ട്.
അടുത്തമാസം ആദ്യം നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനം മുന്നില്‍കണ്ട് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങള്‍ നടക്കുന്നു. കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം പതിനായിരങ്ങളെ പങ്കെടുപ്പിച്ച് വന്‍ ആഘോഷമാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. തിരുവനന്തപുരത്ത് അടക്കം നടന്ന സിപിഎം ജില്ലാ സമ്മേളനങ്ങള്‍ കോവിഡ് വ്യാപനം രൂക്ഷമാകാന്‍ ഇടയാക്കിയ സംഭവം പാടെ മറന്നാണ് സംസ്ഥാന സമ്മേളനത്തിന് പാര്‍ട്ടി ഒരുങ്ങുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജില്ലാ സമ്മേളനങ്ങള്‍ നടത്തരുതെന്ന് സമൂഹം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഇതുമായി മുന്നോട്ടുപോവുകയും സമ്മേളനത്തലേന്ന് ഹൈക്കോടതി ഇടപെട്ട് ജില്ലാ സമ്മേളനങ്ങള്‍ നിര്‍ത്തിവെപ്പിക്കുകയും ചെയ്ത് സംഭവങ്ങളും ഉണ്ടായി. ഇതില്‍ നിന്നും പാഠം പഠിക്കാതെയാണ് തട്ടുപൊളിപ്പന്‍ സംസ്ഥാന സമ്മേളനം നടത്താനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നത്. സംസ്ഥാന സമ്മേളന വേദി ബോള്‍ഗാട്ടിയില്‍ നിന്ന് അതിവിശാലമായ മറൈന്‍ ഡ്രൈവിലേക്ക് മാറ്റിയത് ഈ ഹിഡന്‍ അജണ്ടയുടെ ഭാഗമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഇപ്പോള്‍ 1500 പേര്‍ക്ക് സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ സംസ്ഥാന സമ്മേളനം പതിനായിരങ്ങളെ പങ്കെടുപ്പിച്ച് വന്‍ ആര്‍ഭാടമാക്കാനുള്ള നീക്കത്തിന്റ ഭാഗമായാണ് സമ്മേളനവേദി തന്നെ മാറ്റിയത്. ബോള്‍ഗാട്ടി കണ്വെന്ഷന് സെന്ററില്‍ നിന്ന് വിശാലമായ മറൈന്‍ ഡ്രൈവിലേക്കാണ് സമ്മേളനം മാറ്റിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമെന്ന് സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഉറപ്പിനെ തുടര്‍ന്നാണ് ഈ വേദി മാറ്റം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടേയും വ്യക്തിപരമായ സൗകര്യം മുന്‍നിര്‍ത്തി വിദേശത്തുനിന്ന് എത്തുന്നവരുടെ ക്വാറന്റീനില്‍ അടക്കം നിരവധി കാര്യങ്ങളില്‍ കോവിഡ് ഇളവു നല്കാന് സര്‍ക്കാര്‍ തയ്യാറായത് വിവാദമായിട്ടുണ്ട്. സമ്മേളനത്തിനു വേണ്ടി ഇളവ് നല്കി എന്ന ആക്ഷേപം ഉണ്ടാകാതിരിക്കാന്‍ ചില കണ്ണില്‍ പൊടിയിടല്‍ നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായേക്കും. സിനിമ തിയേറ്ററുകളില്‍ കൂടുതല്‍ പേരെ കയറ്റാന്‍ അനുമതി നല്‍കുന്നത് അടക്കമുള്ള ഇളവുകളാണ് ഇതിന്റെ ഭാഗമായി പ്രതീക്ഷിക്കുന്നത്.
കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് സമ്മേളനവേദി മാറ്റിയതെന്ന് സംഘാടക സമിതി നേതാക്കളായ സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനനും മന്ത്രി പി. രാജിവും അവകാശപ്പെടുമ്പോഴും പതിനായിരങ്ങളെ പങ്കെടുപ്പിച്ച് ആര്‍ഭാടത്തിന്റെ പരമോന്നതിയില്‍ സമ്മേളനം നടത്തുക എന്ന വ്യക്തമായ അജണ്ടയുമായാണ് പാര്‍ട്ടിയും സര്‍ക്കാരും മുന്നോട്ടുപോകുന്നതെന്ന് വ്യക്തമാണ്. ബോള്‍ഗാട്ടി കണ്വെന്ഷന് സെന്ററിനകത്ത് സമ്മേളനം നടത്താനായിരുന്നു ആദ്യ തീരുമാനം.
ജനുവരിയില്‍ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തപ്പോഴും ഇതായിരുന്നു പ്രഖ്യാപനം. പിന്നീട് കണ്വെന്ഷന് സെന്ററിന് പുറത്തെ ഗ്രൗണ്ടില്‍ പന്തലിട്ട് നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചു. ഇതിനുശേഷമാണ് വേദി മറൈന്‍ ഡ്രൈവിലേക്ക് മാറ്റിയതെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കി.ജില്ലാ സമ്മേളനങ്ങള്‍ക്ക് കോടതിയും സമൂഹവും നല്കിയ തിരിച്ചടിക്ക് പകരം വീട്ടുന്ന തരത്തില്‍ സംസ്ഥാന സമ്മേളനം പൊലിപ്പിക്കാനാണ് തീരുമാനം. മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് വോളണ്ടിയര്‍മാര്‍, പ്രതിനിധികള്‍, കലാകാരന്മാര് തുടങ്ങി നിരവധി പേര് പങ്കെടുക്കേണ്ടതുള്ളതിനാല്‍ പ്രൗഢി ഒട്ടും കുറയാതിരിക്കാനാണ് മറൈന്‍ ഡ്രൈവിലേക്ക് മാറ്റിയതെന്ന് സി.എന്‍ മോഹനന് വ്യക്തമാക്കി.
കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിക്കുമെന്നും വന്‍ ജനക്കൂട്ടം തന്നെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും പറയാതെ പറഞ്ഞു വെക്കുകയാണ് സംഘാടക സമിതി.സംസ്ഥാന സമ്മേളനം ഡിജിറ്റലായി അഞ്ച് ലക്ഷം പേരിലേക്ക് എത്തിക്കുമെന്നാണ് സംഘാടക സമിതിയുടെ അവകാശവാദം. കോവിഡ് മാനദണ്ഡമനുസരിച്ച് അനുവദിക്കുന്നത്ര കസേരകള്‍ ആയിരിക്കും സമ്മേളനത്തിന് സജ്ജമാക്കുക എന്നുപറഞ്ഞ സി.പി.എം ജില്ലാ സെക്രട്ടറി കൂടുതല്‍ പേര് എത്തിയാല്‍ സമ്മേളനത്തില്‍ നിന്നുകൊണ്ട് പങ്കെടുക്കുമെന്നും പറഞ്ഞു.
kerala
തദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി.
തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി. വൈഷ്ണയ്ക്ക് ഇനി മത്സരിക്കാം. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി.
വൈഷ്ണയെ സപ്ലിമെന്റെറി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും. വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിയ സംഭവത്തില്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് ഹിയറിങ് നടത്തിയിരുന്നു. വൈകിട്ട് മൂന്നിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസില്‍ നടന്ന ഹിയറിങ്ങില്‍ വൈഷ്ണയ്ക്കൊപ്പം പരാതിക്കാരന് ധനേഷ് കുമാറും ഹാജരായിരുന്നു.
വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതി നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്നാണ് കമ്മീഷന് ഹിയറിങ്ങിന് വിളിച്ചതും തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍പട്ടികയില്‍ നിന്ന് കമ്മീഷന് ഒഴിവാക്കിയത്.
എന്നാല്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും രാഷ്ട്രീയകാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണം. മത്സരിക്കാന്‍ ഇറങ്ങിയ ഒരാളെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടത്. 24 വയസുള്ള പെണ്‍കുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുതെന്നും കോടതി പറഞ്ഞിരുന്നു.
kerala
മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.
മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത. പറപ്പൂര് പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ രംഗത്ത്. മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ഥി എ.എം ദിവ്യക്കെതിരെ സിപിഐ സ്ഥാനാര്‍ഥിയായി മുനീറ റിഷ്ഫാനയാണ് മത്സരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് പറപ്പൂരില്‍ സിപിഐ കമ്മിറ്റി രൂപീകരിക്കുന്നതും പ്രവര്‍ത്തമാരംഭിക്കുകയും ചെയ്യുന്നത്. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത് വരികയായിരുന്നു. എട്ടാം വാര്‍ഡ് സിപിഐക്ക് നല്‍കാമെന്ന് തീരുമാനമായെങ്കിലും അവസാനനിമിഷം സിപിഎം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയായിരുന്നു.
ഇതോടെ, സ്വാഭാവികമായും സിപിഐ മാറിക്കൊടുക്കുകയും ഏഴാം വാര്‍ഡിന് വേണ്ടി ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഏഴാം വാര്‍ഡിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. തുടര്‍ന്ന് സിപിഐ തങ്ങളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയായിരുന്നു.
kerala
മദ്യലഹരിയില്‍ സുഹൃത്തിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍
ദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു.
കൊച്ചി: എറണാകുളം കോതമംഗലം വാരപ്പെട്ടിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് ഫ്രാന്‍സിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അരഞ്ഞാണി സ്വദേശിയായ സിജോയാണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു. ഫ്രാന്‍സിസ് പിക്കാസ് ഉപയോഗിച്ച് സിജോയുടെ തലയില്‍ അടിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തിനു പിന്നാലെ ‘വീട്ടില്‍ വലിയൊരു സംഭവം സംഭവിച്ചുണ്ട്’എന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചുവരുത്തിയും ഫ്രാന്‍സിസ് തന്നെ സംഭവം പുറത്തുകൊണ്ടുവന്നിരുന്നു. നാട്ടുകാര്‍ എത്തിയപ്പോള്‍ തുണികൊണ്ട് മൂടിയ നിലയില്‍ സിജോയുടെ രക്തത്തില്‍ കുളിച്ച മൃതദേഹമാണ് കണ്ടത്. സംഭവസമയത്ത് മദ്യലഹരിയില്‍ തളര്‍ന്ന നിലയിലായിരുന്നു ഫ്രാന്‍സിസ്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പ് നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala24 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports22 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
india24 hours agoപോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

