kerala

ഇപിക്കെതിരായ ആരോപണത്തില്‍ തല്‍ക്കാലം അന്വേഷണമില്ലെന്ന് സിപിഎം

By webdesk11

December 30, 2022

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ ഉയര്‍ന്നുവന്ന സാമ്പത്തിക ആരോപണത്തില്‍ തല്‍ക്കാലം അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. അന്വേഷണം വേണമോ എന്ന് പിന്നീട് തീരുമാനിക്കും. ഇപി ജയരാജനും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ യോഗത്തിനുശേഷം മാധ്യമങ്ങളെ കാണാന്‍ ഇ പി ജയരാജന്‍ വിസമ്മതിച്ചു. ഹാപ്പി ന്യൂ ഇയര്‍ എന്ന് മാത്രമായിരുന്നു ജയരാജന്‍ മറുപടി നല്‍കിയത്.

കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിലാണ് ഇ പി ജയരാജനെതിരെ പി ജയരാജന്‍ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചത്. ഇത് പാര്‍ട്ടിയില്‍ ചേരിതിരിഞ്ഞുള്ള പോരിന് ഈയിടെ കാരണമായിരുന്നു.