kerala
സി.പി.എം അനുഭാവികള്‍ പ്രതികളായ കേസ് നിയമസഭാ രേഖയില്‍ നിന്ന് മുക്കി
സി.പി.എം അനുഭാവികള്‍ പ്രതികളായ കേസ് നിയമസഭാ രേഖകളില്‍ നിന്ന് മുക്കി സംസ്ഥാന സര്‍ക്കാര്‍.
അനീഷ് ചാലിയാര്‍
കോഴിക്കോട്
സി.പി.എം അനുഭാവികള്‍ പ്രതികളായ കേസ് നിയമസഭാ രേഖകളില്‍ നിന്ന് മുക്കി സംസ്ഥാന സര്‍ക്കാര്‍. പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ അതിക്രമിച്ച് കയറി ഡോക്ടറെ മര്‍ദ്ദിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത കേസാണ് നിയമ സഭാ ചോദ്യത്തിനുള്ള മറുപടിയില്‍ നിന്ന് ഒഴിവാക്കിയത്.
ആശുപത്രികളുടെ സുരക്ഷ സംബന്ധിച്ചും ആശുപത്രി ആക്രമണങ്ങള്‍ സംബന്ധിച്ച പരാതികളിലെ നടപടി സംബന്ധിച്ചും നിയമസഭയില്‍ കെ.പി.എ മജീദ് എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയില്‍ പെരിന്തല്‍മണ്ണയില്‍ സി.പി.എം നിയന്ത്രണത്തിലുള്ള ഇ.എം.എസ് സഹകരണ ആശുപത്രി ആക്രമണ കേസ് സംബന്ധിച്ച പരാമര്‍ശങ്ങളില്ല.
സംസ്ഥാനത്ത് 2021 ജൂണ്‍ ഒന്ന് മുതല്‍ 2022 ജൂണ്‍ 15 വരെ കേരള ഹെല്‍ത്ത് കെയര്‍ സര്‍വീസ് പേര്‍സണ്‍ ആന്റ് ഹെല്‍ത്ത് കെയര്‍ സര്‍വീസ് ഇന്സ്റ്റിറ്റിയൂഷന് പ്രിവന്‍ഷന്‍ ആന്‍ വൈലന്‍സ് ആന്റ് ഡാമേജ് ഓഫ് പ്രോപര്‍റ്റി ആക്ട് പ്രകാരം 140 പരാതികളില്‍ 138 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് മന്ത്രി വീണാ ജോര്‍ജ് മറുപടി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി 11ന് നടന്ന ഇ.എം.എസ് സഹകരണ ആശുപത്രി അക്രമ സംഭവത്തില്‍ ഡോക്ടറുടെ പരാതിയിലെടുത്ത കേസ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ആശുപത്രിയില്‍ രോഗി മരണപ്പെട്ടത് ആശുപത്രി അധികൃതരുടെ അനാസ്ഥയിലാണെന്ന് ആരോപിച്ച് ഒരു സംഘം ന്യൂറോ സര്ജന് ഡോ. ജയകൃഷ്ണനെ മര്‍ദ്ദിക്കുകയും ആശുപത്രിയില്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ ഫെബ്രുവരി 11 ന് 0145 നമ്പറില്‍ എഫ്.ഐ.ആകര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 15 ഓളം പേരെ പ്രതിചേര്‍ത്തിട്ടുമുണ്ട്.
സി.പി.എം നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ സി.പി.എമ്മുമായി ബന്ധമുള്ളവര്‍ തന്നെ നടത്തിയ അക്രമം നടത്തിയ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുകയും പ്രതികളെ പിടികൂടുന്നത് വൈകുകയും ചെയ്തതോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് താലൂക്ക് ജില്ലാ തലത്തില്‍ പരിശോധന നിര്‍ത്തിവെച്ച് സമരം നടത്തിയിരുന്നു. സംസ്ഥാന തലത്തിലേക്ക് സമരം വ്യാപിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് കേസില്‍ അഞ്ച് പേരെ പ്രതി ചേര്‍ക്കുകയും മൂന്ന് പേരെ റിമാന്റ് ചെയ്യുകയും ചെയ്തത്. ഈ കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടികൂടുകയോ, കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം.
ഒരു വര്‍ഷത്തിനിടെ ആശുപത്രികള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന ആക്രമണങ്ങളില്‍ കൂടുതലും എറണാകുളം (16), കോഴിക്കോട് (15) തൃശൂര്‍ (13), ഇടുക്കി (12), തിരുവനന്തപുരം (12) മലപ്പുറം (10) ജില്ലകളിലാണ്. അതേ സമയം ഗവ.മെഡി. കോളജ്, സര്‍ക്കാര്‍ ആശുപത്രികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് 2021 ല്‍ ഉത്തരവ് പ്രകാരവും 04.07.2022 സര്‍ക്കുലര്‍ പ്രകാരവും മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കെ.പി.എ മജീദിന്റെ ചോദ്യത്തിന് മറുപടി നല്‍കിയിട്ടുണ്ടെങ്കിലും സഹകരണ, സ്വകാര്യ ആശുപത്രികളുടെ സംരക്ഷണത്തിനുള്ള നടപടികള്‍ സംബന്ധിച്ച് വ്യക്തതയില്ല.
kerala
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു; രണ്ടാംഘട്ട അപായ മുന്നറിയിപ്പ് നൽകി
തമിഴ്നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.
കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു. അണക്കെട്ടിലേക്ക് സെക്കന്റില്‍ 5135 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലിന് ജലനിരപ്പ് 139.30 അടിയാണ്. തമിഴ്നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.
കുമളിയിലും പരിസരങ്ങളിലും ഞായറാഴ്ച വൈകിട്ട് അഞ്ച് മുതല്‍ തിങ്കളാഴ്ച പുലരുംവരെ തോരാതെ പെയ്ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയര്‍ത്തിയത്. വനമേഖലയില്‍ നിന്നും വന്‍തോതില്‍ വെള്ളം ഒഴുകിയെത്തിയതോടെ സംസ്ഥാന അതിര്‍ത്തിയിലെ ചുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം തമിഴ്നാട് വനം വകുപ്പ് വിലക്കി. പെരിയാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മേഘമല കടുവ സങ്കേതത്തില്‍ നിന്നാണ് ചുരുളിയിലേക്ക് വെള്ളം എത്തുന്നത്.
kerala
മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
സ്റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇവര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു.
മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ മലപ്പുറത്ത് രണ്ട് പേര് പിടിയില്‍. കിഴിശ്ശേരി സ്വദേശികളായ മുഹമ്മദ് ആഷിക്, ആദില്‍ അഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇവര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇരുമ്പ് വടിയും മരത്തിന്റെ തടികളും ഉപയോഗിച്ചായിരുന്നു മര്‍ദനം. മര്‍ദനമേറ്റ് അവശരായ കുട്ടികളെ പിന്നീട് മോഷണക്കുറ്റം ആരോപിച്ച് പൊലീസിനെ ഏല്പിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടിവന്നെന്ന് മനസ്സിലാക്കിയ കൊണ്ടോട്ടി പൊലീസ് പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. മര്‍ദനത്തില്‍ ഗുരുതരമായ പരിക്കേറ്റ കുട്ടികള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്കെതിരെ മോഷണത്തിന് ജുവനൈല്‍ ബോര്‍ഡ് മുമ്പാകെ റിപ്പോര്‍ട്ട് കൊടുത്തതായി പൊലീസ് അറിയിച്ചു.
kerala
അമിതമായ ജോലി സമ്മര്‍ദം; കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തി ബി.എല്‍.ഒമാര്‍
സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ എന്നിവരടങ്ങുന്ന ബി.എല്‍.ഒമാര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
രാജ്യത്തുടനീളം നടക്കുന്ന വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിലെ (എസ്.ഐ.ആര്) അമിതമായ ജോലി സമ്മര്‍ദവും വീഴ്ചകളും ആരോപിച്ച് നൂറുകണക്കിന് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബി.എല്‍.ഒമാര്‍) കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തി.
ബി.എല്‍.ഒ അധികാര്‍ രക്ഷാ കമ്മിറ്റിയുടെ ബാനറില്‍ ആയിരുന്നു മാര്‍ച്ച്. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ എന്നിവരടങ്ങുന്ന ബി.എല്‍.ഒമാര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ഈ മാസം ആദ്യം എസ്.ഐ.ആര് ആരംഭിച്ചതിനുശേഷം ബംഗാളില്‍ മൂന്ന് വനിതാ ബി.എല്‍.ഒമാര്‍ മരിച്ചു. അതില്‍ രണ്ടു പേരുടേത് ആത്മഹത്യയായിരുന്നു. ബി.എല്‍.ഒമാരുടെ മരണങ്ങള് ബംഗാളില്‍ മാത്രം ഒതുങ്ങുന്നില്ല. കേരളത്തില്‍ നിന്നും ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും അവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
-
world1 day agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
kerala1 day ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
Health1 day agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
News6 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
Cricket1 day agoരാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
-
kerala8 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
india2 days agoനൈജീരിയയിലെ സ്കൂളില്‍ അതിക്രമം: 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി

