GULF
ഹറമില്‍ ക്രെയിന്‍ പൊട്ടിവീണ് നൂറിലധികം പേര്‍ മരിച്ച സംഭവത്തില്‍ 20 ദശലക്ഷം സഊദി റിയാല്‍ പിഴ ചുമത്തി സഊദി കോടതി.
ആ വര്‍ഷത്തെ ഹജ്ജിന് മുന്നോടിയായാരുന്നു ദുരന്തം.
1350 ടണ്‍ ഭാരമുള്ള ക്രെയിന്‍ പൊട്ടിവീണ് നൂറിലധികം പേര്‍ മരിച്ച സംഭവത്തില്‍ 20 ദശലക്ഷം സഊദി റിയാല്‍ പിഴ ചുമത്തി സഊദി കോടതി. പ്രമുഖ നിര്‍മാതാക്കളായ ബിന്‍ലാദന്‍ കമ്പനിക്കാണ് പിഴ ചുമത്തിയത്. ഇത് 440 കോടി രൂപയോളം വരുമിത്. ഇതിനുപുറമെ കമ്പനിയുടെ ഏഴ് ജീവനക്കാരെ ജയില്‍ശിക്ഷക്ക് വിധിച്ചു. സഊദിയില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വന്‍കിട നിര്‍മാണങ്ങള്‍ നടത്തുന്ന കമ്പനിയാണ് ബിന്‍ലാദന്‍. 2015ലായിരുന്നു കഅബക്ക് സമീപത്തേക്ക് കെട്ടിടത്തിലേക്ക് നിര്‍മാണത്തിലിരുന്ന ക്രെയിന്‍ പൊട്ടിവീണത്. ആ വര്‍ഷത്തെ ഹജ്ജിന് മുന്നോടിയായാരുന്നു ദുരന്തം. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ വീണാണ് പല തീര്‍ത്ഥാടകരും മരിച്ചത്. പാലക്കാട് സ്വദേശിയായ വീട്ടമ്മയും മരണപ്പെട്ടിരുന്നു.
നാലുപേര്‍ക്ക് 15000 റിയാലും മൂന്നുമാസം തടവും മൂന്നുപേര്‍ക്ക് ആറുമാസം തടവും 3000 റിയാലും പിഴ വിധിച്ചിട്ടുണ്ട്. ഓകാസ് പത്രമാണ ്‌റിപ്പോര്‍ട്ട് ചെയ്തത്. ശിക്ഷിക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പത്രം പുറത്തുവിട്ടിട്ടില്ല. അതേസമയം സഊദി നിയമപ്രകാരം മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ബ്ലഡ് മണി അഥവാ കൊലക്കുറ്റം ചുമത്തി ഈടാക്കുന്ന തുക ഇവരില്‍നിന്ന് ഈടാക്കിയിട്ടില്ല.
GULF
ഫിഫ അറബ് കപ്പ് ടിക്കറ്റുകള്‍ 25 റിയാല്‍ മുതല്‍ ലഭ്യം
ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ‘ ഫോളോ ടീം ‘ ടിക്കറ്റുകളും ആരാധകര്‍ക്ക് വാങ്ങാനാകും.
ദോഹ : ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ടിക്കറ്റുകളുടെ നിരക്ക് 25 റിയാല്‍ മുതല്‍ ആരംഭിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ‘ ഫോളോ ടീം ‘ ടിക്കറ്റുകളും ആരാധകര്‍ക്ക് വാങ്ങാനാകും. മത്സരങ്ങളോടൊപ്പം വിവിധ വിനോദ പരിപാടികളും സാംസ്‌കാരിക പരിപാടികളും ആരാധകര്‍ക്കായി ഒരുക്കുന്നുണ്ട്. എല്ലാ ടിക്കറ്റുകളും ഡിജിറ്റല്‍ രൂപത്തിലാണ് ലഭിക്കുക. ഔദ്യോഗിക വെബ്‌സൈറ്റായ www.roadtoqatar.qa വഴി ബുക്കിംഗ് നടത്താം. ഭിന്നശേഷിയുള്ള ആരാധകര്‍ക്കായി പ്രത്യേക പ്രവേശന സൗകര്യങ്ങളുള്ള ഇരിപ്പിട ഓപ്ഷനുകളും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇരിപ്പിടങ്ങള്‍ ആവശ്യമുള്ളവര്‍ accessibilitytickets@sc.qa എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയയ്ക്കാം.
GULF
ബഹ്റൈനിലേക്ക് സർവീസുകൾ വർധിപ്പിച്ച് ഗൾഫ് എയർ; തിരുവനന്തപുരത്തു നിന്ന് വിമാനങ്ങളുടെ എണ്ണം ഏഴായി
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ബഹ്റൈനിലെക്കുള്ള ഗൾഫ് എയർ വിമാന സർവീസുകളുടെ എണ്ണം നാലിൽ നിന്ന് ഏഴായി വർധിപ്പിച്ചു. ഇന്ന് മുതലാണ് വിമാന സർവീസുകളുടെ എണ്ണത്തിലെ വർധന. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇനി മുതൽ 2 സർവീസുകൾ ഉണ്ടാകും. ബുധൻ, വ്യാഴം, ശനി ദിവങ്ങളിലാകും മറ്റു സർവീസുകൾ. തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് സർവീസുകൾ വർധിപ്പിച്ചത്.
GULF
യുഎഇ ഇന്ത്യ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് വഴിതുറന്ന് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫോറം
അബുദാബിയെ ഗ്ലോബല്‍ ഹബ്ബാക്കുക എന്ന അബുദാബി ഫാമിലി ബിസിനസ് കൗണ്‍സിലിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയായാണ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറം സംഘടിപ്പിച്ചത്.
മുംബൈ: യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം വിപുലമാക്കുന്നതിന്റെ ഭാഗമായി അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫോറം മുംബൈയില്‍ നടന്നു. അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസും അബുദാബി സാമ്പത്തിക വികസന വകുപ്പും ചേര്‍ന്ന് മുംബൈയില്‍ സംഘടിപ്പിച്ച അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ പൊതു, സ്വകാര്യ മേഖലകളില്‍ നിന്നുള്ള നിരവധി മുന്‍നിര സ്ഥാപനങ്ങള്‍ പങ്കാളികളായി.
അബുദാബിയെ ഗ്ലോബല്‍ ഹബ്ബാക്കുക എന്ന അബുദാബി ഫാമിലി ബിസിനസ് കൗണ്‍സിലിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയായാണ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറം സംഘടിപ്പിച്ചത്. നിരവധി ഇന്ത്യന്‍ കമ്പനികള്‍ അബുദാബിയില്‍ വന്‍ നിക്ഷേപങ്ങള്‍ക്കുള്ള തങ്ങളുടെ സന്നദ്ധത അറിയിച്ചു.
ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ ഡോ. അബ്ദുള്‍നാസര്‍ അല്‍ഷാലി, അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സെക്കന്‍ഡ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷാമിസ് ഖല്‍ഫാന്‍ അല്‍ ദഹേരി, അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ അഹമദ് ജാസിം അല്‍ സാബി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, യുഎഇയിലെയും ഇന്ത്യയിലെയും വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ഫോറത്തില്‍ പങ്കെടുത്തു. അബുദാബി ഫാമിലി ബിസിനസ് കൗണ്‍സില്‍ , അബുദാബി ചേംബര്‍ പ്രതിനിധികള്‍ ഉള്‍പ്പടെ ഉന്നതതല സാമ്പത്തിക പ്രതിനിധി സംഘം ഫോറത്തില്‍ സംബന്ധിച്ചു.
ഗ്ലോബല്‍ ബിസിനസ് ഹബ്ബായി അബുദാബി മാറുകയാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തിലെ സമാപന പ്രസംഗത്തില്‍ ചൂണ്ടികാട്ടി. ഇന്ത്യയും യുഎഇയും തമ്മില്‍ മികച്ച സാമ്പത്തിക സഹകരണമാണ് ഉള്ളത്. ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ക്ക് കൂടുതല്‍ വിപണി സാധ്യതയാണുള്ളത്. മികച്ച നിക്ഷേപ പിന്തുണയാണ് ഭരണനേതൃത്വങ്ങള്‍ നല്‍കി വരുന്നതെന്നും കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇരുരാജ്യങ്ങളും തമ്മില്‍ നിക്ഷേപ പദ്ധതികള്‍ വിപുലമാക്കുന്നതിന് വേഗത പകരുന്ന കരാറുകളില്‍ ഇന്ത്യയിലെയും യുഎഇയിലെയും മുന്‍നിര കമ്പനികള്‍ ഒപ്പുവച്ചു. ഭക്ഷ്യസംസ്‌കരണം, ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഐടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നിര്‍മ്മാണ മേഖല, ഊര്‍ജ്ജം, ക്ലീന്‍ എനര്‍ജി, ബയോടെക്‌നോളജി തുടങ്ങി വിവിധരംഗങ്ങളില്‍ മികച്ച നിക്ഷേപങ്ങള്‍ക്ക് ധാരണയായി.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News16 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala19 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala18 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala16 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര്‍ പിടിയില്‍

