പത്ത് ടീമുകള്‍ പതിനൊന്ന് മൈതാനങ്ങള്‍ മെയ് 30 ന് തുടങ്ങിയ ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മാമാങ്കത്തിന് നാളെ തിരശ്ശീല വീഴുമ്പോള്‍ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് പുതിയ ചാമ്പ്യനെയാണ്.

ക്രിക്കറ്റിന്റെ കളിതൊട്ടിലെന്ന് വിളിക്കുന്ന ഇംഗ്ലണ്ടിന് ഇതൊരു അവസരമാണ് സ്വന്തം നാട്ടുകാര്‍ക്ക് മുന്‍പില്‍ തങ്ങളുടെ ഏകദിന ലോകകപ്പിലെ ആദ്യ കിരീടം ഉയര്‍ത്താന്‍. ഇയാന്‍ മോര്‍ഗനും സംഘത്തിനും ആ സ്വപ്‌നത്തിലേക്കുള്ള ദൂരം ഒരൊറ്റ മത്സരം മാത്രം.

ന്യൂസിലാന്റിനെ ഒരിക്കലും ആരും മറക്കില്ല. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും സംഘവും സെമിയില്‍ തോല്‍പ്പിച്ചത് ഇന്ത്യയെ ആയിരുന്നു. കിവികള്‍ക്കും കലാശപ്പോരാട്ടം വലിയ സ്വപ്‌നം തന്നെയാണ്. ഇതുവരെ ക്രിക്കറ്റിലെ ഒരു ഫോര്‍മാറ്റിലും അവര്‍ക്ക് ലോകകപ്പ് നേടാന്‍ സാധിച്ചിട്ടല്ല. 2015 ല്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമാക്കിയ കിരീടം അവര്‍ക്ക് തിരിച്ച് പിടിക്കണം.

ആതിഥേയര്‍ക്കും കിവീസിനും ഈ കിരീടം നേടാന്‍ മാത്രം ഇറങ്ങുമ്പോള്‍ മൈതാനത്ത് തീ പറക്കും.