കോഴിക്കോട്: സുരേന്ദ്രന് എതിരെയുള്ള കോഴയാരോപണത്തില്‍ ലോക്കല്‍ പോലീസില്‍ മൊഴി കൊടുത്തതിന്റെ പിറ്റേ ദിവസം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത് സംശയാസ്പദമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്.

അന്വേഷണം വൈകിപ്പിക്കുന്നതിനുള്ള ശ്രമം ആണോ ഇതെന്ന് സംശയിക്കുന്നു. തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുളളതിനാല്‍ എത്രയും വേഗം തെളിവുകള്‍ ശേഖരിക്കുകയും സുരേന്ദ്രനെ അറസ്റ്റ് ചെയ്യുകയും വേണം.

കേസന്വേഷണത്തിലെ ക്രൈബ്രാഞ്ചിന്റെ നിലപാടുകള്‍ നിരീക്ഷിച്ച് അഭിഭാഷകനുമായി അലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പികെ നവാസ് അറിയിച്ചു.