മലപ്പുറം: മലപ്പുറത്ത് പതിനാലുകാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. പോക്‌സോ കേസില്‍ ഏഴ് പ്രതികളാണുള്ളത്. പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് മുഖ്യപ്രതി.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി. വീട്ടുകാര്‍ അറിയാതെ വീട്ടിലും മയക്കുമരുന്ന് എത്തിച്ചുകൊടുത്തു. പിന്നാലെ ബ്ലാക്ക്‌മെയിലിംഗും പീഡനവും നടത്തി. യുവാവിന്റെ സുഹൃത്തുക്കളും കുട്ടിയെ ഉപദ്രവിച്ചു. ബാലക്ഷേമസമിതി കുട്ടിയെ ഏറ്റെടുത്ത് അഭയകേന്ദ്രത്തിലേക്ക് മാറ്റി.