crime

മരണ വീട്ടിലെ തര്‍ക്കം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ കുത്തേറ്റ് മരിച്ചു

By web desk 1

July 01, 2021

അട്ടപ്പാടി ഷോളയൂരില്‍ മധ്യവയസ്‌കന്‍ കുത്തേറ്റ് മരിച്ചു. തെക്കേ ചാവടിയൂരില്‍ മണിയാണ് മരിച്ചത്. മരണ വീട്ടിലെ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. കോഴിക്കോട് സ്വദേശി പളനിയാണ് മണിയെ കുത്തിയത്. നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.