Connect with us

Football

സിക്‌സ്5സിക്‌സ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ജഴ്‌സി, വ്യാപാര പങ്കാളികള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത മൂന്നു സീസണുകളിലേക്കുള്ള (202123) കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക ജഴ്‌സി, വ്യാപാര പങ്കാളികളായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ സിക്‌സ്5സിക്‌സ് (SIX5SIX) നെ പ്രഖ്യാപിച്ചു

Published

on

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത മൂന്നു സീസണുകളിലേക്കുള്ള (202123) കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക ജഴ്‌സി, വ്യാപാര പങ്കാളികളായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ സിക്‌സ്5സിക്‌സ് (SIX5SIX) നെ പ്രഖ്യാപിച്ചു. ടീമിന്റെ ഹോംഎവേ കിറ്റ്, പ്രാക്ടീസ് കിറ്റ്, ആരാധകര്‍ക്കുള്ള മുഴുവന്‍ ഉത്പന്നങ്ങള്‍ എന്നിവയും സിക്‌സ്5സിക്‌സ് രൂപകല്‍പന ചെയ്യും. കമ്പനിയുടെ സ്‌പോര്‍ട്‌സ് വെയര്‍ വിഭാഗമായ സിക്‌സ്5സിക്‌സ് സ്‌പോര്‍ട്ട്, തുടക്കം മുതലുള്ള ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമുമായി കരാറിലെത്തിയിരുന്നു. ആരാധകര്‍ക്ക് അവരുടെ വീട്ടിലിരുന്ന് തന്നെ സ്വന്തം കിറ്റ് രൂപകല്‍പന ചെയ്യാനും, രണ്ടാഴ്ച്ചയ്ക്കകം അത് ഡെലിവറിയായി ലഭിക്കാനും ഉതകുന്ന രീതിയിലുള്ള ഒരു ആപ്ലിക്കേഷന്‍, ബ്രാന്‍ഡ് ഉടനെ അവതരിപ്പിക്കും.

ക്ലബിന് സവിശേഷത നല്‍കുന്ന ഒന്നാണ് ഒരു ജഴ്‌സിയെന്നും, മഞ്ഞനിറം കേരളത്തിലും രാജ്യത്തുടനീളവും പ്രതിഫലിക്കുകയാണെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഒരു ഫുട്‌ബോള്‍ ആരാധകന്റെ ഹൃദയത്തുടിപ്പും വികാരങ്ങളും മനസിലാക്കുന്ന സിക്‌സ്5സിക്‌സ് പോലുള്ള ഒരു ഹോംബ്രാന്‍ഡുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. സിക്‌സ്5സിക്‌സ് പോലുള്ള ഒരു ബ്രാന്‍ഡിന്റെ ചെറുപ്പവും ഊര്‍ജസ്വലവുമായ ഒരു വലിയ കള്‍ച്ചറല്‍ ഫിറ്റ് ഞങ്ങള്‍ തിരിച്ചറിയുന്നു. പുതിയൊരു നാഴികക്കല്ല് സൃഷ്ടിക്കാന്‍ ഈ പങ്കാളിത്തം സജ്ജമാണെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഎസ്എലിന്റെ വരാനിരിക്കുന്ന സീസണ്‍ ആരംഭിക്കുന്നതിന് മുമ്പായി പുതിയ കിറ്റുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ലബിന്റെ ധാര്‍മികതയുടെയും, സിക്‌സ്5സികസിന്റെ തനതായ ഡിസൈന്‍ ഭാഷയുടെയും സവിശേഷമായ പ്രകടനമായിരിക്കും കിറ്റുകള്‍. ബ്രാന്‍ഡിന്റെ വെബ്‌സൈറ്റായ www.six5sixsport.com വഴിയും കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട റീട്ടെയില്‍ വ്യാപാരികള്‍ വഴിയും പുതിയ കിറ്റുകള്‍ ലഭ്യമാവും.

അതിവേഗം ആരാധകരെ സൃഷ്ടിക്കുന്നത് ആസ്വദിക്കുന്ന ഒരു ക്ലബുമായി ചേരുന്നത് ഞങ്ങളെ ആവേശഭരിതരാക്കുന്നുവെന്ന് സിക്‌സ്5സിക്‌സ് സഹസ്ഥാപകനും സിഇഒയുമായ അംബര്‍ അനേജ പറഞ്ഞു. മത്സര ദിവസങ്ങളില്‍ നഗരത്തിന്റെ നിറമായി മാറുന്നവിധം, ക്ലബിന്റെ വലിയ ആരാധകവൃന്ദത്തിന്റെ പര്യായമായ പരമ്പരാഗത യെല്ലോ തീം നിലനിര്‍ത്തുന്ന തരത്തിലായിരിക്കും കിറ്റ് രൂപകല്‍പന ചെയ്യുക. ടീമുമായും താരങ്ങളുമായും കൂടുതല്‍ അടുപ്പമുണ്ടാക്കാന്‍ ആരാധകര്‍ക്കായി പ്രത്യേക ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനും_ ഞങ്ങള്‍ക്ക് പദ്ധതിയുണ്ടെന്നും അംബര്‍ അനേജ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട്; ബയേണിന്റെ ഹാരി കെയ്ന്‍ ഏറെ മുന്നില്‍

36 ഗോളുകളാണ് താരം ഈ സീസണില്‍ അടിച്ചു കൂട്ടിയത്.

Published

on

യൂറോപ്യന്‍ ക്ലബ് ഫുട്ബോളില്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ ഏറെ മുന്നില്‍. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണിനെ ചാമ്പ്യന്‍മാരാക്കാന്‍ പറ്റിയില്ലെങ്കിലും മികച്ച പ്രകടനമാണ് ഇംഗ്ലീഷ് മുന്നേറ്റ താരം നടത്തിയത്.

36 ഗോളുകളാണ് താരം ഈ സീസണില്‍ അടിച്ചു കൂട്ടിയത്. 72 പോയിന്റുകള്‍ക്ക് പട്ടികയില്‍ ഏറെ മുന്നിലാണ് താരം. ടോട്ടന്‍ഹാം താരമായിരുന്ന കെയ്ന്‍ ഈ സീസണിലാണ് ബയേണിനൊപ്പം ചേരുന്നത്. ഗോള്‍ഡന്‍ ബൂട്ട് നേടിയാല്‍ ഈ നേട്ടം നേടുന്ന മൂന്നാമത് ബുണ്ടസ് ലീഗ താരമാകും കെയ്ന്‍.

ഫ്രഞ്ച് ലീഗ് വണ്ണിലെ ടോപ് സ്‌കോററായ എംബാപ്പയാണ് രണ്ടാമത്. 27 ഗോളുകളാണുള്ളത് എംബാപ്പക്കുള്ളത്. 54 പോയിന്റാണ് താരത്തിനുള്ളത്. ഈ സീസണോടെ ക്ലബ് വിടുമെന്ന് സൂചന നല്‍കിയ താരം റയല്‍ മാഡ്രിഡിലേക്ക് കൂടുമാറാന്‍ നില്‍ക്കുന്നു എന്ന് അഭ്യൂഹങ്ങളുണ്ട്

മൂന്നാം സ്ഥാനത്തുള്ളത് ജര്‍മന്‍ ക്ലബായ വി എഫ് ബി സ്റ്റുട്ട്ഗര്‍ട്ടിന്റെ ഗുയ്രാസിയാണ്. 52 പോയിന്റാണ് താരത്തിനുള്ളത്. ബുണ്ടസ് ലീഗയില്‍ ടീമിനെ മൂന്നാമതെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമായിരുന്നു ഫ്രഞ്ച് താരം. 25 ഗോളും 50 പോയിന്റുമായി ഏര്‍ലിങ് ഹാലാണ്ടാണ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. ഒരു പോയിന്റ് മാത്രം വ്യത്യാസത്തില്‍ ആഴ്‌സണല്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ച് ലീഗ് കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ഹാലണ്ടും കൂട്ടരും.

 

Continue Reading

Football

കോപ അമേരിക്ക: ബ്രസീല്‍ ടീം പ്രഖ്യാപിച്ചു, നെയ്മര്‍ പുറത്ത്‌

അടുത്ത സീസണില്‍ റയല്‍ മാഡ്രഡില്‍ കളിക്കാനിരിക്കുന്ന 17കാരന്‍ എന്‍ഡ്രിക്കാണ് സ്‌ക്വാര്‍ഡിലെ ജൂനിയര്‍.

Published

on

ജൂണില്‍ അമേരിക്കയില്‍ നടക്കുന്ന കോപ അമേരിക്ക ടൂര്‍ണമെന്റിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താരം കസമിറോയെ ഒഴിവാക്കിയപ്പോള്‍ വണ്ടര്‍കിഡ് എന്‍ഡ്രിക് ആദ്യമായി പ്രധാന ടൂര്‍ണമെന്റില്‍ ഇടംപിടിച്ചു. പരിക്കേറ്റ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. പുതിയ പരിശീലകന്‍ ഡൊറിവല്‍ ജൂനിയര്‍ പ്രഖ്യാപിച്ച സംഘത്തില്‍ ടോട്ടനം സ്ട്രൈക്കര്‍ റിച്ചാലിസന്‍, ആഴ്സനല്‍ ഫോര്‍വേര്‍ഡ് ഗബ്രിയേല്‍ ജീസസ്, യുണൈറ്റഡ് താരം ആന്റണി എന്നിവരും ഇടംപിടിച്ചില്ല. അടുത്ത സീസണില്‍ റയല്‍ മാഡ്രഡില്‍ കളിക്കാനിരിക്കുന്ന 17കാരന്‍ എന്‍ഡ്രിക്കാണ് സ്‌ക്വാര്‍ഡിലെ ജൂനിയര്‍.

ഇംഗ്ലണ്ടിനെ വെംബ്ലിയില്‍ തോല്‍പ്പിച്ചും സ്പെയിനെ സമനിലയില്‍ തളച്ചും മികച്ച ഫോമിലാണ് പുതിയ പരിശീലകന് കീഴില്‍ ഇറങ്ങിയ മഞ്ഞപ്പട കളിക്കുന്നത്. കഴിഞ്ഞ തവണ കലാശപോരാട്ടത്തില്‍ അര്‍ജന്റീനയോട് കീഴടങ്ങിയ ബ്രസീല്‍ കോപ തിരിച്ചു പിടിക്കാനാണ് കരുത്തില്‍ ഇറങ്ങുന്നത്.

ഗോള്‍കീപ്പര്‍: അലിസന്‍(ലിവര്‍പൂള്‍), ബെനറ്റോ(അത്ലറ്റികോ-പിആര്‍), എഡര്‍സന്‍(മാഞ്ചസ്റ്റര്‍ സിറ്റി)

ബെര്‍ണാള്‍ഡോ(പിഎസ്ജി), എഡര്‍ മിലിറ്റാവോ(റിയല്‍ മാഡ്രിഡ്), ഗബ്രിയേല്‍(ആഴ്സനല്‍), മാര്‍ക്കിഞോസ്(പിഎസ്ജി), ഡാനിലോ(യുവന്റസ്),യാന്‍ കൗട്ടോ(ജിറോണ), ഗില്ലെര്‍മെ അരാന(അത്ലറ്റിക്കോ-എംജി), വെന്‍ഡെല്‍(പോര്‍ട്ടോ) എന്നിവരാണ് പ്രതിരോധ നിരയില്‍ അണിനിരക്കുന്നത്.

മധ്യനിര:ആന്ദ്രെസ് പെരേര(ഫുള്‍ഹാം), ബ്രൂണോ ഗിമെറസ്(ന്യൂകാസില്‍ യുണൈറ്റഡ്), ഡഗ്ലസ് ലൂയിസ്(ആസ്റ്റണ്‍ വില്ല), ജോ ഗോമസ്(വോള്‍വെര്‍ഹാംപ്ടണ്‍), ലൂകാസ് പക്വറ്റ(വെസ്റ്റ്ഹാം യുണൈറ്റഡ്)

എന്‍ഡ്രിക്(പാല്‍മെറസ്), ഇവനില്‍സണ്‍(പോള്‍ട്ടോ), ഗബ്രിയേല്‍ മാര്‍ട്ടിനലി(ആഴ്സനല്‍), റഫിഞ്ഞ(ബാഴ്സലോണ), റോഡ്രിഗോ(റയല്‍മാഡ്രിഡ്), സാവിഞ്ഞോ(ജിറോണ), വിനീഷ്യസ് ജൂനിയര്‍(റിയല്‍ മാഡ്രിഡ്) എന്നിങ്ങനെയാണ് മുന്‍നിര കളിക്കാര്‍.

Continue Reading

Football

പിഎസ്ജിയില്‍ ഇനി എംബാപ്പെ ഇല്ല; സ്ഥിരീകരിച്ച് താരം

സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്കായിരിക്കും എംബാപ്പയുടെ കൂടുമാറ്റം.

Published

on

പാരീസ്: ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിടുമെന്ന് പ്രഖ്യാപിച്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഈ സീസണിനൊടുവില്‍ ക്ലബ്ബ് വിടുമെന്ന് താരം തെന്നെയാണ് ഒരു ഒണ്‍ലൈന്‍ വീഡിയോയിലൂടെ വ്യക്തമാക്കിയത്. 2017ല്‍ പിഎസ്ജിയില്‍ എത്തിയ എംബാപ്പെ ഏഴ് സീസണുകള്‍ക്ക് ശേഷമാണ് പാരീസ് വിടുന്നത്. പിഎസ്ജിയില്‍ തന്റെ അവസാനത്തെ വര്‍ഷമായിരിക്കുമെന്നും കരാര്‍ നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്കായിരിക്കും എംബാപ്പയുടെ കൂടുമാറ്റം.

പിഎസ്ജി ടീം മാനേജ്‌മെന്റിനും സഹതാരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും എംബാപ്പെ നന്ദി പറഞ്ഞു. ‘നിങ്ങള്‍ തന്ന സ്‌നേഹത്തിനോട് നീതിപുലര്‍ത്താന്‍ എനിക്ക് പലപ്പോഴും സാധിച്ചിട്ടില്ല’ എംബാപ്പെ വൈകാരികമായി തന്റെ ആരാധകരോട് നന്ദി പറഞ്ഞത് ഇങ്ങനെയാണ്.

‘ഒരുപാട് വൈകാരികത നിറഞ്ഞ നിമിഷമാണിത്. പിഎസ്ജിയിലെ എന്റെ ജീവിതം കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കും. ഏറ്റവും വലിയ ഫ്രഞ്ച് ക്ലബ്ബില്‍ ഒരുപാട് വര്‍ഷങ്ങളായി അംഗമാവുക എന്നത് വലിയ ബഹുമതിയാണ്, എംബാപ്പെ പറഞ്ഞു.
പാരീസ് വിടുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു എന്നും പക്ഷെ തനിക്ക് ഇത് ആവശ്യമാണെന്നും,ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും ഫ്രഞ്ച് താരം എംബാപ്പെ വ്യക്തമാക്കി.

 

 

 

Continue Reading

Trending