kerala
സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്; 124 മരണം
ആകെ മരണം 13,359 ആയി
സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,31,98,55 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,359 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1533, കോഴിക്കോട് 1363, തിരുവനന്തപുരം 1228, തൃശൂര്‍ 1296, കൊല്ലം 1182, എറണാകുളം 1124, പാലക്കാട് 650, ആലപ്പുഴ 808, കണ്ണൂര്‍ 686, കാസര്‍ഗോഡ് 747, കോട്ടയം 488, പത്തനംതിട്ട 391, ഇടുക്കി 355, വയനാട് 261 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, കാസര്‍ഗോഡ് 14, പാലക്കാട് 13, തിരുവനന്തപുരം, എറണാകുളം 4 വീതം, മലപ്പുറം 3, കൊല്ലം 2, കോട്ടയം, ഇടുക്കി, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,564 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1584, കൊല്ലം 505, പത്തനംതിട്ട 229, ആലപ്പുഴ 917, കോട്ടയം 577, ഇടുക്കി 367, എറണാകുളം 1520, തൃശൂര്‍ 1386, പാലക്കാട് 1061, മലപ്പുറം 1107, കോഴിക്കോട് 965, വയനാട് 194, കണ്ണൂര്‍ 635, കാസര്‍ഗോഡ് 517 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,02,058 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,21,151 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,91,232 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,66,283 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,949 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2163 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടി.പി.ആര്. 6ന് താഴെയുള്ള 143, ടി.പി.ആര്. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.
kerala
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസിൽ വോട്ട് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്. ഉച്ചക്ക് ഒരുമണിവരെ 47.6 ശതമാനത്തിലേറെ ആളുകള്‍ വോട്ട് രേഖപ്പെടുത്തി. ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസ് എച്ച് എസ് എസിൽ വോട്ട് രേഖപ്പെടുത്തി
ആകെ 36, 630 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15, 432 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ പരസ്യപ്രചരണം അവസാനിക്കും.
ആദ്യ ഘട്ട വോട്ടിങ് നടക്കുന്ന ജില്ലകളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് എറണാകുളത്താണ് 49 ശതമാനത്തിലേറെ ആളുകള്‍ എറണാകുളത്ത് വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ്. 41 ശതമാനമാണ് തിരുവനന്തപുരത്തെ പോളിങ്. കൊല്ലത്ത്- 45, പത്തനംതിട്ട- 44.76 , ആലപ്പുഴ -46.77 , കോട്ടയം- 44.68 ശതമാനം, ഇടുക്കി-43.82 ശതമാനം എന്നിങ്ങനെയാണ് പോളിങ് ശതമാനം. തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം പോളിങ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ രാവിലെ മുതല്‍ വലിയ വരിയാണ്.
കേരളത്തിലെത്തിയശേഷമുള്ള ഗവര്‍ണറുടെ ആദ്യവോട്ടായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് , എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ , ശശിതരൂര്‍ എം.പി, രമേശ് ചെന്നിത്തല, കെ. മുരളീധരന്, എം.എം ഹസന്,പിജെ ജോസഫ്, ജോസ് കെ.മാണി, അടൂര്‍ പ്രകാശ്, വൈക്കം വിശ്വന് ,ജി.സുധാകരന്, തുടങ്ങിയ നേതാക്കളും വോട്ട് രേഖപ്പെടുത്തി .
kerala
തദ്ദേശ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ ഇതുവരെ 1107724 പേര് വോട്ട് രേഖപ്പെടുത്തി
പോളിംഗ് ശതമാനം 41.52 %ആയി.
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലയില്‍ നിലവില്‍ 1107724 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 2667746 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. പോളിംഗ് ശതമാനം 41.52 %ആയി.
നഗരസഭ
• കളമശ്ശേരി -41.9 %
* കോതമംഗലം -43.58 %
* അങ്കമാലി – 47.32%
* തൃപ്പൂണിത്തുറ- 38.26%
* മുവാറ്റുപുഴ – 48.78%
* നോര്‍ത്ത് പറവൂര്‍ – 46.73%
* പെരുമ്പാവൂര്‍ – 48.85%
* ആലുവ – 44.54%
•തൃക്കാക്കര – 38.09%
* ഏലൂര്‍- 47.97%
* മരട് -45.41 %
* കൂത്താട്ടുകുളം – 51.36%
* പിറവം – 46.42%
ബ്ലോക്ക് പഞ്ചായത്തുകള്‍
* പറവൂര്‍ – 44.87%
* ആലങ്ങാട് – 43.63%
* അങ്കമാലി – 42.56%
* കൂവപ്പടി – 44.51%
* വാഴക്കുളം – 45.21%
* ഇടപ്പള്ളി – 40.97%
* വൈപ്പിന്‍ -43.07 %
* പള്ളുരുത്തി -41.61 %
* മുളന്തുരുത്തി – 43.12%
* വടവുകോട് – 47.12%
• കോതമംഗലം – 42.89%
* പാമ്പാക്കുട -41.33%
* പാറക്കടവ് – 45.42%
* മുവാറ്റുപുഴ -41.6%
കോര്പ്പറേഷന്
* കൊച്ചി കോര്പ്പറേഷന് – 32.6%
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. 11.45ന് പുറത്തെത്തിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോളിങ് 29.23 ശതമാനം കടന്നു. കൊല്ലത്തെ പോളിങ് 32.57 ശതമാനമാണ്. പത്തനംതിട്ടയില്‍ 31.37 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ 33.81 ശതമാനം വോട്ടുകളും കോട്ടയത്ത് 31.88 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. ഇടുക്കിയില്‍ പോളിങ് ശതമാനം 33.33 ശതമാനമായി.
kerala
30ാമത് ഐ.എഫ്.എഫ്.കെ: ജൂറി ചെയര്‍പേഴ്സണായി ഇറാനിയന്‍ വിദ്വേഷചലച്ചിത്രകാരന്‍ മുഹമ്മദ് റസൂലോഫ്
കാന്‍ ചലച്ചിത്രമേളയില്‍ നാല് സിനിമകള്‍ കൊണ്ടു മാത്രം എട്ട് പുരസ്കാരങ്ങള്‍ നേടിയ അപൂര്‍വ നേട്ടം കൈവരിച്ച സംവിധായകനാണ് റസൂലോഫ്.
തിരുവനന്തപുരം: 30ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (IFFK) മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്സണ്‍ ആയി പ്രശസ്ത ഇറാനിയന്‍ സംവിധായകന് മുഹമ്മദ് റസൂലോഫിനെ നിയമിച്ചു. ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ’് ഉള്‍പ്പെടെ കാന്‍ ചലച്ചിത്രമേളയില്‍ നാല് സിനിമകള്‍ കൊണ്ടു മാത്രം എട്ട് പുരസ്കാരങ്ങള്‍ നേടിയ അപൂര്‍വ നേട്ടം കൈവരിച്ച സംവിധായകനാണ് റസൂലോഫ്.
ബെര്‍ലിന്റെ ഗോള്‍ഡന്‍ ബെയര്‍, ഗോവയിലെ സുവര്‍ണമയൂരം, ഷിക്കാഗോ ഫെസ്റ്റിവലിലെ സില്‍വര്‍ ഹ്യൂഗോ തുടങ്ങി നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ അദ്ദേഹം, 2025ലെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഒരാളായി ടൈം മാഗസിനും തെരഞ്ഞെടുത്തു. സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ ചെയ്തതിനാല്‍ ഇറാനിലെ ഭരണകൂടത്തിന്റെ കടുത്ത സെന്‍സര്‍ഷിപ്പിനും ശിക്ഷാവിധികള്‍ക്കും ഇരയായ റസൂലോഫ് ഇപ്പോള്‍ രാജ്യഭ്രഷ്ടനായി ജര്‍മ്മനിയില്‍ കഴിയുന്നു.
ഇതുവരെ സംവിധാനം ചെയ്ത അഞ്ചു ഫീച്ചര്‍ സിനിമകളില്‍ ഒന്നും സ്വന്തം നാട്ടില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടില്ല. 2010ല്‍ സംവിധായകന് ജാഫര്‍ പനാഹിയോടൊപ്പം സിനിമാ ചിത്രീകരണത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് ആറുവര്‍ഷത്തെ തടവാണ് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ’് കാന്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും എട്ടുവര്‍ഷത്തെ തടവും ചാട്ടവാറടിയും പിഴയുമടങ്ങിയ ശിക്ഷയാണ് ഇറാന് അധികാരികള്‍ വിധിച്ചത്. ദ ട്വിലൈറ്റ്, അയണ്‍ ഐലന്‍ഡ്, എ മാന്‍ ഓഫ് ഇന്റഗ്രിറ്റി, ദെര്‍ ഇസ് നോ ഇവില്‍ എന്നിവ അദ്ദേഹത്തിന്റെ മറ്റു പ്രധാന സിനിമകളാണ്.
അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ മറ്റു ജൂറി അംഗങ്ങള്‍ സ്പാനിഷ് നടി ആന്‍ഗെലാ മോലിന, വിയറ്റ്നാമീസ് സംവിധായകനും എഴുത്തുകാരനുമായ ബുയി താക് ചുയന്‍, മലേഷ്യന്‍ സംവിധായകന് എഡ്മണ്ട് ഇയോ, ബ്രിട്ടീഷ്-ഇന്ത്യന്‍ സംവിധായിക സന്ധ്യ സൂരി എന്നിവരാണ്. ബുയി താക് ചുയന്‍ ബുസാന്‍, ഷാങ്ഹായ് മേളകളില്‍ പുരസ്കാരനേട്ടങ്ങളുള്ള സംവിധായകനാണ്.
എഡ്മണ്ട് ഇയോയുടെ ചിത്രങ്ങള്‍ വെനീസ്, കാന്‍, ലൊകാര്‍ണോ, ടൊറന്റോ ചലച്ചിത്രമേളകളില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അരനൂറ്റാണ്ടിലേറെയായി പെദ്രോ അല്‍മോദോവര്‍, ലൂയി ബുനുവല്‍, കാര്‍ലോസ് സോറ തുടങ്ങിയ മഹാനായ ചലച്ചിത്രകാരന്മാരുടെ സിനിമകളില്‍ പ്രധാനവേഷങ്ങള്‍ ചെയ്തിട്ടുള്ള ആന്‍ഗെലാ മോലിന നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ അഭിനേത്രിയാണ്.
സന്ധ്യ സൂരിയുടെ ഫീച്ചര്‍ ചിത്രം സന്തോഷ് കഴിഞ്ഞ വര്‍ഷം കാന്‍ ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഓസ്കര് ഷോര്‍ട്ട്ലിസ്റ്റില്‍ ഇടം നേടുകയും ചെയ്തു.
ഫിപ്രസ്കി ജൂറിയില്‍ എഴുത്തുകാരനും പ്രസാധകനുമായ ക്രിസ്റ്റഫര്‍ സ്മോള്‍, ഫിലിം-ടിവി-പോപ്പ് കള്‍ച്ചര്‍ നിരൂപകയും പ്രക്ഷേപകയുമായ അശാന്തി ഓംകാര്‍, ചലച്ചിത്രനിരൂപക-കവയിത്രി-വിവര്‍ത്തകയായ അപരാജിത പൂജാരി എന്നിവരാണ് അംഗങ്ങള്‍. നെറ്റ്പാക് ജൂറിയില്‍ ശ്രീലങ്കന്‍ സംവിധായകനും എഡിറ്ററുമായ ഉപാലി ഗാംലത്, സംവിധായിക-നിര്‍മ്മാതാവായ സുപ്രിയ സൂരി, ചലച്ചിത്ര നിരൂപകയും സാംസ്കാരിക വിമര്‍ശകയുമായ ഇഷിത സെന്‍ഗുപ്ത എന്നിവരും അംഗങ്ങളാണ്.
തമിഴ് സംവിധായകന് കെ. ഹരിഹരന് കെ.ആര്. മോഹനന് അവാര്‍ഡിന്റെ ജൂറി ചെയര്‍പേഴ്സണായി സേവനം ചെയ്യും. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം എട്ട് ഫീച്ചര്‍ സിനിമകളും 350ലേറെ ഹൃസ്വചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ലതിക പഡ്ഗോങ്കര്‍ (ചലച്ചിത്രനിരൂപക-വിവര്‍ത്തക), നടിയും എഴുത്തുകാരിയുമായ സജിത മഠത്തില്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
-
india22 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india21 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala24 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
-
Sports24 hours ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala19 hours agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

