Connect with us

kerala

ഇന്‍ഡിഗോയ്ക്ക് തിരിച്ചടി; സര്‍വീസുകള്‍ കുറച്ച് മറ്റ് എയര്‍ലൈന്‍സുകള്‍ക്ക് കൈമാറ്റം

നവംബറില്‍ സര്‍ക്കാര്‍ അനുവദിച്ച സര്‍വീസുകള്‍ പോലും ഇന്‍ഡിഗോക്ക് നടത്താന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Published

on

ദില്ലി: രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഉണ്ടായ കലാശക്കുഴപ്പത്തിന് പിന്നാലെ ഇന്‍ഡിഗോക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചു. യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ സാഹചര്യത്തില്‍ ഇന്‍ഡിഗോയുടെ അഞ്ച് ശതമാനം സര്‍വീസുകള്‍ ഉടന്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യയും ആകാസ എയര്‍ലൈനും ഉള്‍പ്പെടെ മറ്റ് കമ്പനികള്‍ക്ക് കൈമാറാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

നവംബറില്‍ സര്‍ക്കാര്‍ അനുവദിച്ച സര്‍വീസുകള്‍ പോലും ഇന്‍ഡിഗോക്ക് നടത്താന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൈലറ്റുമാരുടെ വിശ്രമ ചട്ടങ്ങളില്‍ ഇളവ് ആവശ്യപ്പെട്ടതടക്കമുള്ള സമ്മര്‍ദ്ദ രാഷ്ട്രീയങ്ങള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ആഭ്യന്തര റൂട്ടുകളുടെ അറുപത് ശതമാനം വരെ ഇന്‍ഡിഗോ നിയന്ത്രിക്കുന്ന കുത്തകസ്ഥിതി പൊതുവേ യാത്രക്കാരുടെ സൗകര്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിലയിരുത്തലും മന്ത്രാലയം ഉന്നയിച്ചു. ഈ പശ്ചാത്തലത്തില്‍ വ്യോമയാനമന്ത്രി രാംമോഹന്‍ നായിഡു ലോക്സഭയില്‍ സംസാരിക്കുമ്പോള്‍ യാത്രക്കാരുടെ സുരക്ഷയും സൗകര്യവുമാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് വ്യക്തമാക്കി.

വ്യോമയാന രംഗത്ത് മത്സരാധിഷ്ഠിത അന്തരീക്ഷം സൃഷ്ടിക്കാന്‍ കൂടുതല്‍ എയര്‍ലൈന്‍സുകള്‍ക്ക് അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം സാധാരണനിലയിലേക്ക് കൊണ്ടുവരാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും യാത്രക്കാരെ വീണ്ടും പ്രതിസന്ധിയിലാക്കുന്ന നിലപാടുകള്‍ ഒന്നും സഹിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇന്‍ഡിഗോ നാളെ പുതുക്കിയ സര്‍വീസ് ഷെഡ്യൂള്‍ സമര്‍പ്പിക്കേണ്ടതും, മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരില്‍ ചിലരുടെ യാത്രാസമയത്തില്‍ മാറ്റങ്ങള്‍ വരുന്ന സാധ്യതയുണ്ടെന്നും സര്‍ക്കാരിന്റെ ഉത്തരവ് വ്യക്തമാക്കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വോട്ടിങ് മെഷീനില്‍ നോട്ടയില്ല, വൃത്തികെട്ട തെരഞ്ഞെടുപ്പ് സംവിധാനം -പി.സി ജോര്‍ജ്

ബിജെപി സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ ആ പാര്‍ട്ടിക്കാരനായ ഞാന്‍ എവിടെപോയി വോട്ട് ചെയ്യണം…എനിക്ക് നോട്ടക്ക് വോട്ട് ചെയ്യണം എന്ന് കരുതിയാല്‍ എവിടെപ്പോയി വോട്ട് ചെയ്യും..

Published

on

പൂഞ്ഞാര്‍: വോട്ടിങ് മെഷീനില്‍ നോട്ടയില്ലാത്തതിനെതിരെ ബിജെപി നേതാവ് പി.സി ജോര്‍ജ്. നോട്ടയില്ലാത്തത് വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായമാണെന്ന് അദ്ദേഹം പറഞ്ഞു. പിസി ജോര്‍ജിന്റെ വാര്‍ഡില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥി ഇല്ല. ഇതോടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്.

എന്നാല്‍ ഇഷ്ടപ്പെട്ടൊരാള്‍ക്ക് വോട്ട് ചെയ്‌തെന്നും ഇലക്ഷന്‍ കമ്മീഷന്റേത് വിവരക്കേടാണെന്നും പിസി ജോര്‍ജ് പറഞ്ഞു.’ഇവിടെ രണ്ട് സ്ഥാനാര്‍ഥികളാണ്. ഇതിലൊരാള്‍ക്ക് വോട്ട് ചെയ്യാം. എന്നാല്‍ നോട്ടക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. ഒരാള്‍ക്ക് ഞാന്‍ വോട്ട് ചെയ്തു എന്നത് വേറെ കാര്യം. നോട്ട വേണ്ടേ? തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് നിയമമാണ് ഉണ്ടാക്കിയിരിക്കുന്നത്.

വിവരക്കേട് കാണിക്കുകയാണോ. എനിക്ക് നോട്ടക്ക് വോട്ട് ചെയ്യണം എന്ന് കരുതിയാല്‍ എവിടെപ്പോയി വോട്ട് ചെയ്യും. അത് എന്റെ അവകാശമല്ലേ. വൃത്തികെട്ട തെരഞ്ഞെടുപ്പ് സംവിധാനമാണ്. ഇതില്‍ എനിക്ക് പരാതിയുണ്ട്. ബിജെപി സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ ആ പാര്‍ട്ടിക്കാരനായ ഞാന്‍ എവിടെപോയി വോട്ട് ചെയ്യണം. നോട്ടക്ക് അല്ലെ ചെയ്യാന്‍ പറ്റൂ.’ എന്നേദ്ദേഹം പറഞ്ഞു.

 

Continue Reading

kerala

വഞ്ചിയൂരില്‍ സിപിഎം കള്ളവോട്ട് ചെയ്തെന്ന് ആരോപണം; സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്നതിനിടെയാണ് തങ്ങളെ മര്‍ദിച്ചതെന്ന് മര്‍ദനമേറ്റ ബിജെപി പ്രവര്‍ത്തകന്‍ പ്രതികരിച്ചു.

Published

on

തിരുവനന്തപുരം: വഞ്ചിയൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് മര്‍ദനമേറ്റ ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തുകയാണ്. പരാതി നല്‍കുകയാണെങ്കില്‍ മാത്രമേ കേസെടുക്കുകയുള്ളു എന്ന് പൊലീസ് അറിയിച്ചു.

സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്നതിനിടെയാണ് തങ്ങളെ മര്‍ദിച്ചതെന്ന് മര്‍ദനമേറ്റ ബിജെപി പ്രവര്‍ത്തകന്‍ പ്രതികരിച്ചു.

‘കള്ളവോട്ട് ചെയ്യുന്നതിനായി പൊലീസ് സിപിഎമ്മിന് ഒത്താശ ചെയ്തുകൊടുക്കുകയാണ്. ജനാധിപത്യത്തെ ഇവര്‍ കശാപ്പ് ചെയ്യുകയാണ്. ഗുണ്ടായിസത്തോടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും വഞ്ചിയൂര്‍ വാര്‍ഡ് ബൂത്ത് രണ്ടില്‍ റീപോളിങ് നടത്തണമെന്നും ബിജെപി പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്.

 

Continue Reading

kerala

കോട്ടയത്ത് മൂന്നു തവണ വോട്ടിങ് മിഷന്‍ തകരാറിലായി; പോളിംഗ് വൈകുന്നതായി പരാതി

കോട്ടയത്ത് ആര്‍പ്പുക്കര പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ ചീപ്പുങ്കല്‍ പള്ളിയുടെ ഹാളില്‍ പ്രവര്‍ത്തിക്കുന്ന പോളിംഗ് ബൂത്തിലെ മിഷ്യന്‍ മൂന്ന് തവണ തകരാറിലായി.

Published

on

കോട്ടയം: കോട്ടയത്ത് ആര്‍പ്പുക്കര പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ ചീപ്പുങ്കല്‍ പള്ളിയുടെ ഹാളില്‍ പ്രവര്‍ത്തിക്കുന്ന പോളിംഗ് ബൂത്തിലെ മിഷ്യന്‍ മൂന്ന് തവണ തകരാറിലായി. പോളിംഗ് വൈകുന്നായി പരാതി ഉയര്‍ന്നു.

ജില്ലയില്‍ ഇതുവരെ 888393 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:449045(52.44 %; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 439346:( 55.98% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 2( 15.38% ; ആകെ :13)

 

 

Continue Reading

Trending