kerala
വഞ്ചിയൂരില്‍ സിപിഎം കള്ളവോട്ട് ചെയ്തെന്ന് ആരോപണം; സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി
സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്നതിനിടെയാണ് തങ്ങളെ മര്‍ദിച്ചതെന്ന് മര്‍ദനമേറ്റ ബിജെപി പ്രവര്‍ത്തകന്‍ പ്രതികരിച്ചു.
തിരുവനന്തപുരം: വഞ്ചിയൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് മര്‍ദനമേറ്റ ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തുകയാണ്. പരാതി നല്‍കുകയാണെങ്കില്‍ മാത്രമേ കേസെടുക്കുകയുള്ളു എന്ന് പൊലീസ് അറിയിച്ചു.
സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്നതിനിടെയാണ് തങ്ങളെ മര്‍ദിച്ചതെന്ന് മര്‍ദനമേറ്റ ബിജെപി പ്രവര്‍ത്തകന്‍ പ്രതികരിച്ചു.
‘കള്ളവോട്ട് ചെയ്യുന്നതിനായി പൊലീസ് സിപിഎമ്മിന് ഒത്താശ ചെയ്തുകൊടുക്കുകയാണ്. ജനാധിപത്യത്തെ ഇവര്‍ കശാപ്പ് ചെയ്യുകയാണ്. ഗുണ്ടായിസത്തോടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും വഞ്ചിയൂര്‍ വാര്‍ഡ് ബൂത്ത് രണ്ടില്‍ റീപോളിങ് നടത്തണമെന്നും ബിജെപി പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്.
kerala
കോട്ടയത്ത് മൂന്നു തവണ വോട്ടിങ് മിഷന്‍ തകരാറിലായി; പോളിംഗ് വൈകുന്നതായി പരാതി
കോട്ടയത്ത് ആര്‍പ്പുക്കര പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ ചീപ്പുങ്കല്‍ പള്ളിയുടെ ഹാളില്‍ പ്രവര്‍ത്തിക്കുന്ന പോളിംഗ് ബൂത്തിലെ മിഷ്യന്‍ മൂന്ന് തവണ തകരാറിലായി.
കോട്ടയം: കോട്ടയത്ത് ആര്‍പ്പുക്കര പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ ചീപ്പുങ്കല്‍ പള്ളിയുടെ ഹാളില്‍ പ്രവര്‍ത്തിക്കുന്ന പോളിംഗ് ബൂത്തിലെ മിഷ്യന്‍ മൂന്ന് തവണ തകരാറിലായി. പോളിംഗ് വൈകുന്നായി പരാതി ഉയര്‍ന്നു.
ജില്ലയില്‍ ഇതുവരെ 888393 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:449045(52.44 %; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 439346:( 55.98% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 2( 15.38% ; ആകെ :13)
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ മികച്ച പോളിങ്
ഇതുവരെ 888393 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കോട്ടയം ജില്ലയില്‍ 54.13% രേഖപ്പെടുത്തി.
ഇതുവരെ 888393 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:449045(52.44 %; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 439346:( 55.98% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 2( 15.38% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 52.76%
കോട്ടയം:52.75%
വൈക്കം: 58.42%
പാലാ : 53.14%
ഏറ്റുമാനൂര്‍: 54.83%
ഈരാറ്റുപേട്ട: 66.15%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:53.66%
ഉഴവൂര്‍ :52.37%
ളാലം :51.17%
ഈരാറ്റുപേട്ട :53.81%
പാമ്പാടി : 55.15%
മാടപ്പള്ളി :52.25%
വാഴൂര്‍ : 54.8%
കാഞ്ഞിരപ്പള്ളി: 53.53%
പള്ളം: 54.88%
വൈക്കം: 57.82%
കടുത്തുരുത്തി: 55.63%
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ മികച്ച പോളിങ്, 53.9 % രേഖപ്പെടുത്തി
884655 പേര്‍ വോട്ട് ചെയ്തു
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കോട്ടയം ജില്ലയില്‍ 53.9 % പോളിംഗ് രേഖപ്പെടുത്തി. 884655 പേര്‍ വോട്ട് ചെയ്തു.
ഒന്നാംഘട്ടമായ ഇന്ന് ഏഴു തെക്കന്‍ ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പറേഷനുകള്‍ ഉള്‍പ്പെടെ 595 തദ്ദേശസ്ഥാപനങ്ങളില്‍ 11,168വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്.
-
india21 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
kerala23 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
india20 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

