Connect with us

More

റയലിന് ജയം: തലയാണ് സൂപ്പര്‍

Published

on

പാരീസ്: കൃസ്റ്റിയാനോ റൊണാള്‍ഡോ ആരാ മോന്‍……! പി.എസ്.ജിക്കാര്‍ പടക്കം പൊട്ടിച്ചു, ബാന്‍ഡ് മേളങ്ങള്‍ മുഴക്കി, ഒലെ… ഒലെ…. ഉച്ചത്തില്‍ പാടി. പക്ഷേ പോര്‍ച്ചുഗലില്‍ നിന്നുള്ള റയല്‍ മാഡ്രിഡിന്റെ ഗോള്‍ മെഷീന്‍ 51-ാം മിനുട്ടില്‍ പി.എസ്.ജി ഗോള്‍മുഖത്തേക്ക് ഉയര്‍ന്നു ചാടിയപ്പോള്‍, ആ തലയില്‍ പന്ത് കൃത്യമായി വന്നപ്പോള്‍, ആ പന്ത് അതിശക്തിയില്‍ വലയിലെത്തിയപ്പോള്‍ ഫ്രഞ്ചുകാരുടെ വിജയ മോഹങ്ങള്‍ക്ക് മേല്‍ കാര്‍മേഘമെത്തി. മല്‍സരാവസാനത്തില്‍ കാസിമിറോ എന്ന ബ്രസീലുകാരന്‍ ആ കാര്‍മേഘത്തെ മഴയാക്കി മാറ്റി. 2-1 ന്റെ രണ്ടാം പാദ വിജയവുമായി മൊത്തം 5-2 ന്റെ കരുത്തുമായി നിലവിലെ ചാമ്പ്യന്മാര്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി മാറി.

സ്വന്തം മൈതാനത്ത് 51 മല്‍സരങ്ങള്‍ ജയിച്ചവരെന്ന പി.എസ്.ജിയുടെ ഖ്യാതിയും തച്ചുടക്കപ്പെട്ടു. ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ ഇംഗ്ലീഷുകാരായ ലിവര്‍പൂളിനെ പോര്‍ച്ചുഗീസുകാരായ പോര്‍ട്ടോ സമനിലയില്‍ തളച്ചെങ്കിലും ആദ്യപാദത്തല്‍ 5-0 വിജയത്തിന്റെ ആനുകൂല്യത്തില്‍ ഇംഗ്ലീഷുകാര്‍ ക്വാര്‍ട്ടറിലെത്തി.എട്ടാം തവണയാണ് റയലിന്റെ നേരിട്ടുള്ള ക്വാര്‍ട്ടര്‍ ബെര്‍ത്ത്. ആദ്യ പാദത്തിലെ 3-1 ന്റെ വിജയാവേശത്തിലും കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു സൈനുദ്ദീന്‍ സിദാന്റെ സംഘം.

ലാലീഗയില്‍ തപ്പിതടയുന്ന സാഹചര്യത്തില്‍ മാനം കാക്കാന്‍ ചാമ്പ്യന്‍സ് ലീഗ് മാത്രമായിരുന്നു ടീമിന്റെ രക്ഷാമുഖം. ആദ്യ പകുതിയില്‍ ഗോള്‍് പിറന്നിരുന്നില്ല. കരീം ബെന്‍സേമ സുവര്‍ണാവസരം പാഴാക്കിയത് മാത്രമായിരുന്നു 45 മിനുട്ടിലെ റയലിന്റെ നഷ്ടം. രണ്ടാം പകുതി തുടങ്ങിയതും അസന്‍സിയോ തുടക്കമിട്ട നീക്കത്തില്‍ വാസ്‌ക്കസിന്റെ കിടിലന്‍ ക്രോസിന് കൃസ്റ്റിയാനോ തല വെച്ചപ്പോള്‍ പി.എസ്.ജിക്കാര്‍ തിങ്ങിനിറഞ്ഞ ഗ്യാലറി നിശബ്ദമായി. പിറകെ ചുവപ്പിന്റെ വഴിയില്‍ മാര്‍ക്കോ വരാറ്റി പുറത്തായതോടെ പി.എസ്.ജി നിരയില്‍ പത്ത് പേരായി. എങ്കിലും എഴുപതാം മിനുട്ടില്‍ കവാനിയുടെ സമനില ഗോള്‍ സ്‌റ്റേഡിയത്തിന് ആവേശമായി. പക്ഷേ കൃസ്്റ്റിയാനോയുടെ അതിവേഗതയില്‍ പിറന്ന മുന്നേറ്റത്തില്‍ കാസിമിറോയുടെ ഷോട്ട് റയലിന്റെ വിജയമുറപ്പിച്ചു.

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

kerala

തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു

സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.

Published

on

പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.

ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്‌പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.

വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

Continue Reading

News

മെസേജിങ് ആപ്പുകള്‍ക്ക് കര്‍ശനനിയന്ത്രണം; ആക്ടീവ് സിം ഇല്ലാതെ ഉപയോഗിക്കാനാവില്ല

ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.

Published

on

ന്യൂഡല്‍ഹി: വാട്‌സാപ്പ്, ടെലിഗ്രാം, സിഗ്‌നല്‍, സ്‌നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.

പുതിയ നിയമപ്രകാരം ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി ഈ ആപ്പുകള്‍ ഉപയോഗിക്കാനാവില്ല. സിം കാര്‍ഡ് ഉള്ള ഉപകരണങ്ങളില്‍ മാത്രം മെസേജിങ് സേവനങ്ങള്‍ ലഭ്യമാകണമെന്നാണ് നിര്‍ദ്ദേശം. ഇതോടെ സിം ഇല്ലാത്ത ഉപകരണങ്ങളിലൂടെയോ ഉപേക്ഷിച്ച സിം ഉപയോഗിച്ചുള്ള അക്കൗണ്ടുകളിലൂടെയോ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി പൂര്‍ണമായി തടയപ്പെടും.

വെബ് ബ്രൗസര്‍ വഴി ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ ആറ് മണിക്കൂറിന് ഒരിക്കല്‍ ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ടെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശം പറയുന്നു. ലോഗ് ഔട്ട് ചെയ്യാത്ത പക്ഷം സിസ്റ്റം സ്വമേധയാ ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യും.

ഇപ്പോള്‍ വാട്‌സാപ്പ് പോലുള്ള ആപ്പുകളില്‍ ലോഗിന്‍ സമയത്ത് മാത്രമാണ് സിം കാര്‍ഡ് ആവശ്യം. പിന്നീട് സിം നീക്കം ചെയ്താലും സേവനം തുടരും. ഉപേക്ഷിച്ച സിം ഉപയോക്തൃ അക്കൗണ്ടുകള്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം വിലയിരുത്തുന്നു.
പലരും സിം വാങ്ങി അക്കൗണ്ട് ആരംഭിച്ച് പിന്നീട് സിം ഉപേക്ഷിക്കുന്ന രീതി അന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷണത്തിനും തടസം സൃഷ്ടിക്കുന്നതായാണ് കണ്ടെത്തല്‍.

യു.പി.ഐ., ബാങ്കിങ് ആപ്പുകള്‍ തുടങ്ങി ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ ഇതിനോടുസമാനമായ കര്‍ശനസുരക്ഷാ സംവിധാനം നിലവിലുണ്ട്. സേബി മുന്‍പ് നിര്‍ദേശിച്ചതുപോലെ സിം ബന്ധിപ്പിക്കല്‍, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ തുടങ്ങി കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് രാജ്യത്ത് നീങ്ങുന്നുവെന്നതിനും പുതിയ മാര്‍ഗനിര്‍ദേശം സൂചനയാകുന്നു.

Continue Reading

Trending