Culture
റാങ്ക് പതിനായിരമായാലും എം.ബി.ബി.എസ്; വില 80 ലക്ഷം മുതല്‍ ഒരു കോടി വരെ
എ.പി താജുദ്ദീന്‍
കണ്ണൂര്‍: പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിന്‍വാതില്‍ പ്രവേശനവും തീവെട്ടിക്കൊള്ളയും അവസാനിപ്പിക്കാന്‍ നടപ്പിലാക്കിയ അഖിലേന്ത്യാ യോഗ്യതാ പരീക്ഷയായ നീറ്റും സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് മുന്നില്‍ പരാജയപ്പെട്ടു. നീറ്റിലെ മെറിറ്റ് അടിസ്ഥാനമാക്കി അഖിലേന്ത്യാ ക്വാട്ടയിലേക്കും സംസ്ഥാന ക്വാട്ടയിലേക്കും പ്രവേശനം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ രണ്ടും മൂന്നും ഇരട്ടി ഫീസിന് അനധികൃത കച്ചവടവും തുടരുകയാണ്. വിവിധ കല്പിത സര്‍വ്വകലാശാലകളിലേക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുമാണ് വന്‍ ഫീസില്‍ പിന്‍വാതിലിലൂടെ പ്രവേശനം നടക്കുന്നത്.
ന്യൂനപക്ഷ മെഡിക്കല്‍ കോളജുകളില്‍ 80 ലക്ഷം രൂപയും കല്പിത സര്‍വ്വകലാശാലയില്‍ ഒരു കോടി രൂപയുമാണ് ഒരു എംബിബിഎസ് സീറ്റിന്റെ ഫീസ് നിരക്ക്. സര്‍ക്കാര്‍ ഫീസ് 30 ലക്ഷത്തില്‍ താഴെയായിരിക്കെയാണ് ഈ തീവെട്ടിക്കൊള്ള. അര്‍ഹതയുള്ളവരുടെ സീറ്റ് കവര്‍ന്നെടുത്തുകൊണ്ടാണ് നീറ്റ് മറിടകന്ന് ഈ കച്ചവടം. അവസാന അലോട്ട്‌മെന്റും കഴിഞ്ഞ് ഒഴിവു വരുന്ന സീറ്റ് മാനേജ്‌മെന്റിന് നികത്താമെന്ന കരാറിലെ വ്യവസ്ഥയാണ് ഈ അട്ടിമറിക്ക് വഴിയൊരുക്കിയത്.
ന്യൂനപക്ഷ മാനേജ്‌മെന്റ് മെഡിക്കല്‍ കോളജുകള്‍ കമ്മ്യൂണിറ്റി ക്വാട്ട അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കോളജ് നടത്തുന്ന മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് പത്തു ശതമാനമെങ്കിലും കമ്മ്യൂണിറ്റി ക്വാട്ട കോടതി അനുവദിക്കുമെന്നോ അതിന് അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ വാദം മൃദുപ്പെടുത്തി വഴിയൊരുക്കുമെന്നോ ആണ് മാനേജ്‌മെന്റുകള്‍ പ്രതീക്ഷിക്കുന്നത്. ആ വഴി വരാന്‍ പോകുന്ന സീറ്റുകളിലേക്കാണ് ഇത്തരം കോളജുകളില്‍ കച്ചവടം ആരംഭിച്ചിരിക്കുന്നത്. നീറ്റ് സ്‌കോര്‍ 720ല്‍ 350 കിട്ടിയ അതത് സമുദായത്തില്‍ പെട്ടവര്‍ക്കാണ് ഇവിടെ പ്രവേശനം വാഗ്ദാനം ചെയ്യുന്നത്. നീറ്റ് സ്‌കോര്‍ 350 എന്നാല്‍ അഖിലേന്ത്യാ റാങ്ക് ഒരു ലക്ഷത്തിനും കീം മെഡിക്കല്‍ റാങ്ക് 10000 നും മുകളിലാണ്. രണ്ടായിരം റാങ്ക് ലഭിച്ചവര്‍ക്ക് പോലും മെഡിക്കല്‍ പ്രവേശനം ലഭിക്കാതിരിക്കുമ്പോഴാണ് അര്‍ഹത മറികടന്നുള്ള ഈ പ്രവേശനം.
കല്പിത സര്‍വ്വകലാശാലകളും പൊതു സ്വാശ്രയ മാനേജ്‌മെന്റ് മെഡിക്കല്‍ കോളജുകളും രണ്ടു വിധത്തിലാണ് സീറ്റ് ഒഴിച്ചിട്ട് കച്ചവടം ഉറപ്പിക്കുന്നത്. സര്‍ക്കാര്‍ അലോട്ട്‌മെന്റ് പ്രകാരം പ്രവേശനത്തിന് വരുന്നവരുടെ സമയ ക്ലിപ്തത പാലിക്കുന്നതിലൂടെയും രേഖകള്‍ കര്‍ശനമായി പരിശോധിക്കുന്നതിലൂടെയും പരമാവധി പേര്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് അവസാന അലോട്ട്‌മെന്റിന് ശേഷവും സീറ്റുകള്‍ ഒഴിവു വരുന്ന സാഹചര്യം സൃഷ്ടിക്കലാണ് ഒന്നാമത്ത വിധം. ഉദാഹരണത്തിന് ഓഗസ്റ്റ് 5 വൈകുന്നേരം അഞ്ചു മണിയാണ് ഫീസടച്ച് പ്രവേശനം ഉറപ്പുവരുത്തേണ്ട സമയമെങ്കില്‍ 5.01ന് റിപ്പോര്‍ട്ട് ചെയ്യുന്നവരെ പരിഗണിക്കില്ല. ആവശ്യമായ തുകയുടെ ഡിഡി കൈയ്യിലില്ലാത്തവരെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പോലുള്ള നിസാര രേഖകള്‍ ഹാജരാക്കാത്തവരെയും നിഷ്‌ക്കരുണം പുറത്താക്കും. ആദ്യ അലോട്ട്‌മെന്റിലോ അഖിലേന്ത്യാ അലോട്ട്‌മെന്റിലോ വിദൂരങ്ങളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് ഹയര്‍ ഓപ്ക്ഷനിലൂടെ അടുത്ത അലോട്ട്‌മെന്റില്‍ മാറ്റം ലഭിക്കുമ്പോള്‍ ചേര്‍ന്ന് കോളജില്‍ നിന്ന് അടച്ച ഫീസ് തിരിച്ചുവാങ്ങി യാത്ര ചെയ്ത് പുതുതായി പ്രവേശനം ലഭിച്ച കോളജിലെത്താന്‍ നിശ്ചിത ഇടവേളയില്‍ സാധിച്ചെന്ന് വരില്ല. അത്തരക്കാരുടെ സീറ്റിലും മാനേജ്‌മെന്റ് നോട്ടമിട്ടതായാണ് അറിയുന്നത്. നിലവില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് അടച്ചതിനേക്കാള്‍ കൂടുതല്‍ തുക നല്‍കി ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിക്കലാണ് രണ്ടാമത്തെ വിധം.
പിന്‍വാതില്‍ പ്രവേശനം ആരംഭിച്ച കോളജുകള്‍ ഒന്നും തന്നെ നിലവില്‍ മുഴുവന്‍ തുകയും വാങ്ങി വിദ്യാര്‍ത്ഥികളെ ഇതുവരെ പ്രവേശിപ്പിച്ചിട്ടില്ല. 10 ലക്ഷം രൂപ ടോക്കണ്‍ മാത്രമാണ് ഇപ്പോള്‍ വാങ്ങുന്നത്. പ്രവേശന പരീക്ഷ കമ്മീഷണര്‍ നടത്തുന്ന ഏകജാലക അലോട്ട്‌മെന്റുകള്‍ അവസാനിച്ച ശേഷം ബാക്കി പണം അടച്ച് പ്രവേശിപ്പിക്കാമെന്നാണ് അലിഖിത കരാര്‍. അങ്ങനെ അല്ലാത്തവര്‍ക്ക് അടച്ച പണം തിരികെ ലഭിക്കുന്നതല്ല. നേരിട്ടും ഏജന്റുമാര്‍ മുഖേനയുമാണ് ഇടപാടുകള്‍. സംസാരം നേരിട്ടു മാത്രം.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala1 day agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala9 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
Film1 day agoമമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

