കുന്ദമംഗലം: എസ്.വൈ.എസ് കണിയാത്ത് യൂണിറ്റ് പ്രസിഡണ്ടും. കാരന്തൂര്‍ഖാദിരിയ്യ മദ്‌റസ അധ്യാപകനുമായ കുറ്റിക്കാട്ടൂര്‍ മണ്ണുങ്ങല്‍ മഹ മൂദ് അഹ്‌സനി (42) വാഹന അപകടത്തില്‍ മരിച്ചു. രാവിലെ ആറ് മണിയോടെ കുന്ദമംഗലം ചേരിഞ്ചാല്‍ റോഡിലാണ് അപകടം. ജോലി ചെയ്യുന്ന മദ്‌റസയിലേക്ക് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. ഇദ്ദേഹം സഞ്ചരിച്ച സ്‌ക്കൂട്ടറില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. വാഹനം നിര്‍ത്താതെ പോയി.

മര്‍കസ് ശരീഅത്ത് കോളേജ് മുദരിസായിരുന്ന മര്‍ഹും ഇമ്പിച്ചാലി ഉസ്താദിന്റെ മകനാണ്
മാതാവ്: പരേതയായ ഇയ്യാച്ചുമ്മ. ഭാര്യ: നജ്‌ല. മക്കള്‍: ഫാത്തിമ ലിയ, ലുബാബ. സഹോദരങ്ങള്‍:പരേതനായ മുഹമ്മദ് നിസാമി, അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ കരീം മാസ്റ്റര്‍, അബ്ദുല്‍ ഗഫൂര്‍, ബഷീര്‍ സഖാഫി, അഷ്‌റഫ് അഹ്‌സനി, സ്വാലിഹ് ഇര്‍ഫാനി , മറിയം, ഫാത്തിമ.