സംസ്ഥാനത്ത് മഴ കനത്തതോടെ ട്രെയിനുകള്‍ വൈകി ഓടുന്നു. ഇന്നലെ രാത്രിയോടെ മഴ കൂടുതല്‍ ശക്തിയാര്‍ജിച്ചതോടെ സംസ്ഥാനത്തെ പല ഭാഗങ്ങളും വെള്ളത്തിലാണ്. തിരുവനന്തപുരം റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയ അവസ്ഥയാണ്. തെക്കന്‍ കേരളത്തിലെ പല ഡാമുകളും തുറന്നുവിട്ട നിലയിലാണ്. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാവുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ മഴവെള്ളം കയറിയതോടെയാണ് ട്രെയിന്‍ ഗതാഗതം താറുമാറായത്. 11.15നുള്ള കേരള എക്‌സ്പ്രസ് ഇതുവരെ പുറപ്പെട്ടില്ല. മംഗലാപുരത്തുനിന്നും വരുന്ന പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട മറ്റു ട്രെയിനുകളും തിരുവനന്തപുരത്തേക്ക് എത്തിച്ചേരേണ്ട ട്രെയിനുകളും വൈകി ഓടും.